മുംബൈ: ഊര്‍മ്മിളയും കങ്കണയും പരസപ്‌ര വിമര്‍ശനങ്ങള്‍കൊണ്ട് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെ പരസ്യമായി കങ്കണ കുറ്റപ്പെടുത്തിയതോടെയാണ് ഊര്‍മ്മിള അതിനെതിരെ ആഞ്ഞടിച്ചത്. അത് ആരെന്ന് തുറന്നു പറയണമെന്നും കങ്കണയുടെ നിയന്ത്രണവും വിട്ടെന്നും മറ്റും പരാമര്‍ശം അവരെ ചൊടിപ്പിക്കുയും കങ്കണ അതിന് കൃത്യമായി മറു ഉത്തരമായി ഊര്‍മ്മിളയെ പോണ്‍ സ്റ്റാര്‍ എന്ന രീതിയില്‍ വാക്കുകളാല്‍ അവഹേളിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഊര്‍മ്മിള-കങ്കണ എന്നിവരുടെ തര്‍ക്കങ്ങള്‍ക്ക് എരിതീയില്‍ എണ്ണപോലെ അമൂലിന്റെ കാര്‍ട്ടൂണ്‍ പരസ്യം സോഷ്യല്‍മീഡിയയില്‍ വൈറലായത്. പരസ്യത്തില്‍ ‘ഇനി മാസൂം അല്ല? (നിരപരാധിയല്ല)’ എന്നര്‍ത്ഥം വരുന്ന രീതിയില്‍ വ്യാഖാനിച്ച് പലരും ട്വീറ്റ് ചെയ്തതോടെയാണ് അമൂല്‍ പരസ്യം വീണ്ടും ജനശ്രദ്ധ ആകര്‍ഷിച്ചത്. എന്തു തന്നെയായാലും 1995 ല്‍ ചെയ്ത പരസ്യത്തിന് അന്ന് ലഭിച്ചതിനേക്കാള്‍ കോടിക്കണക്കിന് ആളുകളുടെ ലൈക്കുകളാണ് രണ്ടു ദിവസം കൊണ്ട് ലഭിച്ചത്്.
രാംഗോപാല്‍ വര്‍മ്മയുടെ ‘രംഗീല’ എന്ന സിനിമയിലെ ഊര്‍മ്മിള മാറ്റോണ്ട്കറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു രൂപത്തില്‍ രംഗീലയിടെ പ്രസിദ്ധമായ ഗാനമായ ‘തന്‍ഹ തന്‍ഹ’ എന്ന ഗാനരംഗത്ത് ഊര്‍മ്മിള ഒരു സീനില്‍ പ്രത്യക്ഷപ്പെട്ട അതേ വസ്ത്രത്തില്‍ അമുല്‍ പെണ്‍കുട്ടിയെ പരസ്യത്തില്‍ കാണിക്കുന്നു. അവസരം മുതലെടുത്ത് പരസ്യം അടുത്തിടെയുള്ളതാണെന്നും രണ്ട് അഭിനേതാക്കള്‍ തമ്മിലുള്ള ഒരു യുദ്ധത്തെ തുടര്‍ന്ന് ഡയറി ബ്രാന്‍ഡ് പുറത്തുവിട്ടതായും അവകാശവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പരസ്യം 1995 ല്‍ പുറത്തിറങ്ങിയതു തന്നെയാണ്. ഒരുപാട് പേര്‍ക്ക് ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ വന്നിരുന്നു. എന്നാല്‍ ഇത് വളരെ മോശമായിപ്പോയി എന്ന് സോഷ്യല്‍മീഡിയ കുറ്റപ്പെടുത്തിയപ്പോഴാണ് ഇത് പഴയ പരസ്യമാണെന്ന് വെളിപ്പെട്ടത്.
നിരവധി സെലിബ്രിറ്റികളും പരസ്യത്തിന്റെ സ്‌നാപ്പ് പങ്കുവെക്കുകയും വിവാദ വിഷയത്തില്‍ അമുലിന്റെ നിലപാടിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. വ്യവസായരംഗത്തെ സ്വജനപക്ഷപാതത്തെക്കുറിച്ചും ബോളിവുഡിനെ മയക്കുമരുന്ന് പ്രശ്നത്തെക്കുറിച്ചും ഊര്‍മ്മിള മാടോണ്ട്കര്‍ അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് രണ്ട് നടിമാരും വാക്കുതര്‍ക്കത്തില്‍ അകപ്പെടുന്നത്. നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെത്തുടര്‍ന്ന് നിരവധി ബോളിവുഡ് വമ്പന്‍മാരുമായും മുംബൈ പോലീസുമായും മഹാരാഷ്ട്ര സര്‍ക്കാരുമായും കടുത്ത പോരാട്ടത്തിലാണ് കങ്കണ. ഇതെ തുടര്‍ന്ന് നിരവധി നിര്‍മ്മാതാക്കള്‍, സംവിധായകര്‍, അഭിനേതാക്കള്‍ സ്വജനപക്ഷപാതം ആരോപിച്ചു.
ബുധനാഴ്ച രാത്രി ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ റണാവത്ത് അഭിനയത്തിന് പേരുകേട്ട ഒരു സോഫ്റ്റ് അശ്ലീല താരം എന്ന് ഊര്‍മ്മിളയെ പരാമര്‍ശിച്ചു. 25 വര്‍ഷത്തിലേറെ തന്റെ കരിയറില്‍ ഉടനീളം മാറ്റോണ്ട്കറുടെ സ്ഥിരമായ ‘കൃപയും അന്തസ്സും’ പ്രശംസിച്ചുകൊണ്ട് കങ്കണയുടെ ഈ അഭിപ്രായത്തിന് ബോളിവുഡില്‍ നിന്ന് വന്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു.
എന്നാല്‍ സോഷ്യല്‍മീഡിയയില്‍ രണ്ട് താരത്തിന്റെയും ടു പീസ് ഫോട്ടോകള്‍ പ്രചരിക്കുകയാണ്. ആരാണ് ഇതില്‍ പോണ്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കേണ്ടത് എന്നാണ് ചോദ്യം ഉയരുന്നത്.
മുംബൈയെക്കുറിച്ചുള്ള കങ്കണയുടെ പരാമര്‍ശത്തെയും ബോളിവുഡിലെ മയക്കുമരുന്ന് ഭീഷണിയെക്കുറിച്ചും രംഗീല താരം ശക്തമായി എതിര്‍ത്തു. ആദ്യം സ്വന്തം സംസ്ഥാനം നോക്കണമെന്നും കങ്കണയോട് താരം ആവശ്യപ്പെട്ടു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കങ്കണയ്ക്ക് യുദ്ധം ആരംഭിക്കണമെങ്കില്‍ സ്വന്തം സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്ന് ഉര്‍മിള പറഞ്ഞു. ‘രാജ്യം മുഴുവന്‍ മയക്കുമരുന്നിന്റെ ഭീഷണിയെ അഭിമുഖീകരിക്കുന്നു. ഹിമാചല്‍ മയക്കുമരുന്നിന്റെ ഉത്ഭവമാണെന്ന് അവള്‍ക്ക് (കങ്കണ) അറിയാമോ? അവള്‍ സ്വന്തം സംസ്ഥാനത്തു നിന്നാണ് ആരംഭിക്കേണ്ടത്’ ഊര്‍മ്മിള ശക്തമായി തിരിച്ചടിച്ചു. ഇതിനു പകരമായാണ് കങ്കണ ഒരു ടിവി അഭിമുഖത്തില്‍ ഒരു സോഫ്റ്റ് അശ്ലീല താരം എന്ന് ഊര്‍മ്മിളയെ വിളിച്ചതിന് ശേഷം സിനിമയില്‍ നിന്നും രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നും ഊര്‍മ്മിളക്ക് മാതോന്ദ്കറിന് ശക്തമായ പിന്തുണ ലഭിച്ചിരുന്നു. ”ആരുമായും അപവാദ മത്സരങ്ങളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല’ എന്നു മാത്രമാണ്
ചലച്ചിത്ര നിര്‍മാതാവ് രാം ഗോപാല്‍ വര്‍മ്മ ചെയ്തത്.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…