കുവൈത്ത്: ഇന്ത്യൻ എഞ്ചിനീയർമാർക്ക് NOC നൽകുന്നത് താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്. ഈ നടപടി സ്വീകരിക്കാൻ കാരണം എഞ്ചിനീയറുടെ പേരിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്.
ഈ തീരുമാനം എടുത്തത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സും, പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമാണ്. മാനദണ്ഡങ്ങൾ പാലിക്കാതെ സർട്ടിഫിക്കറ്റുകൾ സൊസൈറ്റി നിരസിച്ചതിന് ശേഷവും ചില ഇന്ത്യാക്കാർ എഞ്ചിനീയർ പദവി നേടിയിട്ടുണ്ടെന്നും കുവൈത്ത് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സർക്കാർ ഏജൻസികളുടെ വ്യാജ മുദ്രകൾ ഉപയോഗിക്കുന്ന സംഘങ്ങള് ഉണ്ടെന്ന് കണ്ടെത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്.
മാത്രമല്ല കമ്പനികൾക്ക് വർക്ക് പെർമിറ്റ് പുതുക്കാനായി വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. നിബന്ധനകൾ പാലിക്കാത്തതിനാൽ 3000 ഇന്ത്യാക്കാരുടെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കാൻ കെഎസ്ഇ വിസമ്മതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…
വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…
ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…