ന്യൂഡല്‍ഹി: രാജ്യ സുരക്ഷയ്്ക്ക് തങ്ങളുടെ ജീവന്‍പോലും പണയം വച്ചുകൊണ്ട് ദിവസങ്ങളോളം അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നവരാണ് ഇന്ത്യയിലെ ഓരോ ജവാന്മാരും. അവര്‍ക്ക് രാജ്യം അര്‍ഹിക്കുന്ന രീതിയില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പരിപൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. തിങ്കളാഴ്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തൊട്ടുമുമ്പായി അദ്ദേഹം നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നും പലരും നമ്മുടെ ജവാന്മാരെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന കാഴ്ചപ്പാടിലാണ് മോദി അവര്‍ക്ക് വേണ്ടി സ്വരം ഉയര്‍ത്തിയത്. രാജ്യത്ത് കൊറോണ മഹാമാരി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലും എല്ലാവരും അവരവരുടെ കടമകള്‍ നിര്‍വ്വഹിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എല്ലാ അംഗങ്ങളും തങ്ങളുടെ കര്‍മ്മ മേഖലയില്‍ സജീവമാണെന്നും അതില്‍ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജിതിൻ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…