Uncategorized

മരണമാസ് ആരംഭിച്ചു

പ്രശസ്ത നടൻ ടൊവിനോ തോമസ് നിർമ്മിക്കുന്ന മരണമാസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് മൂന്ന് ശനിയാഴ്ച്ച മട്ടാഞ്ചേരിയിൽ ആരംഭിച്ചു. നവാഗതനായ ശിവപ്രസാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മട്ടാഞ്ചേരി ബസാർ റോഡിലെ നികുതി വകുപ്പിൻ്റെ ഓഫീസ്സിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. ഒരു സർക്കാർ ഓഫീസ് ആയിട്ടു തന്നെയായിരുന്നു ചിത്രീകരണം. രാജേഷ് മാധവനും ഏതാനും ജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്ന ഒരു രംഗമാണ് ആദ്യം ചിത്രീകരിച്ചത്.

ബേസിൽ ജോസഫ്, അരുൺ കുമാർ അരവിന്ദ്, ജിസ് ജോയ് എന്നിവർക്കൊപ്പം പ്രവർത്തിക്കുകയും പിന്നീട് ആഡ് ഫിലിമുകൾ ഒരുക്കുകയും ചെയ്തുകൊണ്ടാണ് ശിവപ്രസാദിൻ്റെ മെയിൻ സ്ട്രീം സിനിമയിലേക്കുള്ള രംഗപ്രവേശം.

ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, തൻസീർ സലാം, റാഫേൽ പൊഴാലിപ്പറമ്പിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഗോകുൽനാഥ്. ജി.

പൂർണ്ണമായും, ഡാർക്ക് ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ബേസിൽ ജോസഫാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏഴു മുതൽ ബേസിൽ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങും. പുതുമുഖം അനിഷ്മ അനിൽകുമാറാണ്  നായിക.

ബാബു ആൻ്റെണി, സുരേഷ് കൃഷ്ണ, സിജു സണ്ണി, പുലിയാനം പൗലോസ് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.

വരികൾ – മൊഹ്സിൻ പെരാരി

സംഗീതം – ജയ് ഉണ്ണിത്താൻ.

ഛായാഗ്രഹണം – നീരജ് രവി.

എഡിറ്റിംഗ് – ചമനം ചാക്കോ ‘

പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്.

മേക്കപ്പ് – ആർ.ജി.വയനാടൻ.

കോസ്റ്റ്യും ഡിസൈൻ – മഷർ ഹംസ.

നിശ്ചല ഛായാ ഗ്രഹണം – ഹരികൃഷ്ണൻ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഉമേഷ് രാധാകൃഷ്ണൻ, ബിനു നാരായൺ,

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ് മേനോൻ

പ്രൊഡക്ഷൻ മാനേജർ – രാഹുൽ രാജാജി .

പ്രൊഡക്ഷൻ കൺട്രോളർ – എൽദോ സെൽവരാജ്

കൊച്ചിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

5 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

6 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago