ബ്രസൽസ്: ഇന്ത്യ–യൂറോപ്യൻ യൂണിയൻ (EU) സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഇന്ത്യ–EU കോൺഫറൻസിന്റെ ഭാഗമായി, ഇന്ത്യ കോമൺവെൽത്ത് ട്രേഡ് കൗൺസിലിന്റെ (India Commonwealth Trade Council) ട്രേഡ് കമ്മീഷണറായ ഡോ. വർഗീസ് മൂലൻ യൂറോപ്യൻ പാർലമെന്റിൽ പ്രസംഗിച്ചു. ഇന്ത്യ–EU സ്വതന്ത്ര വ്യാപാര കരാർ (FTA) ഇന്ത്യൻ വ്യവസായങ്ങൾക്കും കയറ്റുമതിക്കാർക്കും നിക്ഷേപകർക്കും നൽകുന്ന അവസരങ്ങളാണ് അദ്ദേഹം വിശദീകരിച്ചത്.
ഇന്ത്യ–EU കോൺഫറൻസിന്റെ ഭാഗമായി യൂറോപ്യൻ പാർലമെന്റിൽ സംസാരിച്ച ഡോ. വർഗീസ് മൂലൻ, ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുന്നതിലൂടെ ഇന്ത്യൻ കമ്പനികൾക്ക് ലഭിക്കുന്ന വ്യാപാര, നിക്ഷേപ, സാങ്കേതിക സഹകരണ അവസരങ്ങൾ വിശദീകരിച്ചു.
EU സന്ദർശനത്തിന്റെ ഭാഗമായി അയർലണ്ടിൽ എത്തിയ ഡോ. വർഗീസ് മൂലനെ സാൻജോ മുളവരിക്കൽ ഐറിഷ് ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് വേണ്ടി സ്വീകരിച്ചു. വർഗീസ് മൂലന്റെ അയർലൻഡ് സന്ദർശനം ഇന്ത്യയുമായി തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും, രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച് ചർച്ചകൾ ഊർജ്ജിതമാകാനും ആണ് സാധ്യത. അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനു ഏറെ പ്രതീക്ഷ നൽകുകയാണ് ഈ സന്ദർശനം.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിലൂടെ ഇന്ത്യൻ വ്യവസായങ്ങൾ ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാകുമെന്നും, ഭാവി തലമുറയ്ക്ക് കൂടുതൽ തൊഴിൽ-നിക്ഷേപ സാധ്യതകൾ സൃഷ്ടിക്കാനാകുമെന്നും ഡോ. വർഗീസ് മൂലൻ അഭിപ്രായപ്പെട്ടു.
വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ അങ്കമാലി സ്വദേശിയായ ഡോ. വർഗീസ് മൂലൻ പ്രമുഖ വ്യവസായി, സംരംഭകൻ, ചലച്ചിത്ര നിർമ്മാതാവ്, എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. ഭക്ഷ്യോൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, റീട്ടെയിൽ, കയറ്റുമതി, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ബിസിനസ് ശൃംഖലക്ക് നേതൃത്വം നൽകുന്നു.
ഡോ. മൂലൻ ഇന്ത്യ–കോമൺവെൽത്ത് ട്രേഡ് കമ്മീഷണർ എന്ന നിലയിൽ അന്തർദേശീയ വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്. മുൻകാലങ്ങളിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കൺസൾട്ടേറ്റീവ് ബോർഡ് അംഗം, സ്പൈസസ് ബോർഡിന്റെ ദേശീയ വൈസ് ചെയർമാൻ എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ ദേശീയ പുരസ്കാരം നേടിയ “റോക്കട്രി: ദ നാമ്പി എഫക്റ്റ്” എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളുമാണ്.
ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നമുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ…
ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ യാത്രക്കാരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തണമെന്ന്…
അയർലണ്ടിലെ ആദ്യമായി വീട് വാങ്ങുന്നവർക്കായി സർക്കാർ നടപ്പാക്കുന്ന Help to Buy പദ്ധതിയിൽ അപേക്ഷിച്ചവരിൽ പകുതിയോളം പേർക്ക് സാമ്പത്തിക സഹായം…
Knock : കൃപാസനം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 2026 ഒക്ടോബർ 24 ശനിയാഴ്ച പ്രശസ്ത…
അയർലണ്ടിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ വീണ്ടും വർധന. സെപ്റ്റംബർ 14 മുതൽ വൈദ്യുതി നിരക്ക് 7.6% ഉയർത്തുമെന്ന് Pinergy പ്രഖ്യാപിച്ചു.…
നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി.... വാനിൽ ചിറകുവിരിച്ചു പറക്കും... മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൽ... മേലേ.. വെൺ കെച്ചക്കൊടി പാറുന്നുണ്ടല്ലോ…