Categories: AmericaGlobal News

കുഞ്ഞുങ്ങള്‍ വാഹനത്തിനുള്ളില്‍ ചൂടേറ്റു മരിച്ച സംഭവം ; പിതാവ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി – പി.പി. ചെറിയാന്‍

ഒക്‌ലഹോമ : നാലും മൂന്നും വയസ്സു വീതമുള്ള കുഞ്ഞുങ്ങള്‍ ട്രക്കിനകത്ത് ചൂടേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ച പിതാവ് ഡസ്റ്റിന്‍ ലി ഡെന്നിസിനെ (31) ജയില്‍ വിമോചിതനാക്കിയെന്നു ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. ജൂണ്‍ 13 ശനിയാഴ്ചയായിരുന്നു സംഭവം. നാലു വയസ്സുകാരന്‍ ടിഗനും സഹോദരന്‍ മൂന്നു വയസ്സുകാരന്‍ ഡെന്നിസും ആണു മരിച്ചത്.

രാവിലെ കുട്ടികളുമായി പിതാവ് തൊട്ടടുത്തുള്ള ക്വിക്ക് ട്രിപ്പ് കണ്‍വീനിയന്‍സ് സ്റ്റോറില്‍ പോയി ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തി. വീട്ടില്‍ കയറിയ ഉടനെ ക്ഷീണം കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു. ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് കുട്ടികളെ നോക്കിയപ്പോഴാണ് വീട്ടിനകത്തില്ല എന്നു മനസ്സിലായത്. ഉടന്‍ പുറത്തിറങ്ങി പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിനകത്തേക്കു നോക്കിയപ്പോള്‍ രണ്ടു പേരും ട്രക്കിനകത്ത് ചലന രഹിതരായി കിടക്കുന്നതാണ് കണ്ടത്. ഉടനെ രണ്ടു പേരേയും വീട്ടിനകത്തേക്ക് കൊണ്ടു വന്നു പൊലീസിനെ വിവരം അറിയിച്ചു. അവര്‍ എത്തി പരിശോധിച്ചപ്പോള്‍ ഇരുവരും മരിച്ചിരുന്നു. പുറത്ത് 90 ഡിഗ്രിയായിരുന്നു താപനില.

കുട്ടികളെ പുറത്തിറക്കി എന്നാണ് ഞാന്‍ വിചാരിച്ചത്. – ചോദ്യം ചെയ്തപ്പോള്‍ പിതാവ് ഡെന്നിസ് പൊലീസിനോട് പറഞ്ഞു. അടുത്തുള്ള ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ ഡെന്നിസ് ട്രക്കില്‍ നിന്നു തനിയെ ഇറങ്ങി പോകുന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണു പിതാവിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. 750,000 ഡോളര്‍ ജാമ്യവും അനുവദിച്ചിരുന്നു.

പിന്നീട് വിവിധ ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ തനിയെ ട്രക്കില്‍ കയറിയതാണെന്നും തുറന്നു പുറത്തിറങ്ങാന്‍ കഴിയാതിരുന്നതുമാണ് അഞ്ചു മണിക്കൂറോളം ട്രക്കിനകത്ത് അകപ്പെടുന്നതിനും ചൂടേറ്റ് മരിക്കുന്നതിനും കാരണമായതെന്നും ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. പിതാവിനെതിരെയുള്ള ചാര്‍ജ് ഒഴിവാക്കിയെന്നും ജയില്‍ വിമോചിതനാക്കിയെന്നും ഓഫിസ് അറിയിച്ചു.

Cherian P.P.

Recent Posts

ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം-3യ്ക്ക് പുതിയ പോസ്റ്റർ

വീട്ടുമുറ്റത്തെ വാഴകൾക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ജോർജുകുട്ടി. കൈലിമുണ്ടും ഷർട്ടും വേഷം.ഒരു സാധാരണക്കാരൻ്റെ വേഷം.മനസ്സിൽ സംഘർഷങ്ങൾ ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവംപ്രേക്ഷകർ നെഞ്ചോടു…

3 hours ago

ഇന്ന് പ്രണയദിനം.. എല്ലാ പ്രിയ വായനക്കാർക്കും വാലൻ്റൈൻസ് ഡേ ആശംസകൾ

എല്ലാ പ്രിയ വായനക്കാർക്കും GNN 24X7ൻ്റെ വാലൻ്റൈൻസ് ഡേ ആശംസകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതികളിലാണെങ്കിലും, സ്നേഹം പങ്കുവെക്കുക…

4 hours ago

ഡാളസ് കൗബോയ്‌സിന് തിരിച്ചുവരാൻ കഠിനാധ്വാനം വേണം: ട്രോയ് ഐക്മാൻ

ഡാളസ്: 2025 സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഡാളസ് കൗബോയ്‌സ് ടീം വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കണമെന്ന് മുൻ ക്വാർട്ടർ ബാക്കും…

16 hours ago

വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡും പൗരത്വ രേഖയും നിർബന്ധമാക്കുന്ന ബില്ല് അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി

വാഷിംഗ്ടൺ: ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും  പൗരത്വ തെളിവും നിർബന്ധമാക്കുന്ന 'സേവ് അമേരിക്ക ആക്ട്'…

16 hours ago

നാല് കുരുന്നുകൾക്ക് പുതുജീവനേകി ആലിൻ ഷെറിൻ എബ്രഹാം; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്

റോഡപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ…

18 hours ago

ഒക്‌ലഹോമയിൽ ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി

ഒക്‌ലഹോമ സിറ്റി: അമേരിക്കയിലെ ഒക്‌ലഹോമ സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി. ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട 45-കാരനായ കെൻഡ്രിക്…

19 hours ago