Categories: AmericaGlobal News

കുട്ടികളുടെ തിരോധാനം ; ഒടുവില്‍ മാതാവിന്റെ ഭര്‍ത്താവും കസ്റ്റഡിയില്‍ – പി.പി. ചെറിയാന്‍

ഹവായ് : ജോഷ്വ വെല്ലെ (7) ടയ്‌ലി വെല്ലോ (17) എന്നീ കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇവരുടെ മാതാവ് ലോറി വില്ലൊയുടെ ഭര്‍ത്താവ് ചാഡ് ഡെബെല്ലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് അന്വേഷിക്കുന്ന ഡിറ്റക്ടീവ് കുട്ടികളുടേതാണെന്നു സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ ഡെബെല്ലിന്റെ വസതിയില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിലെടുത്തെന്ന് അസിസ്റ്റന്റ് കൈസ്ബര്‍ഗ് പൊലീസ് ചീഫ് ഗാരി ഹേഗന്‍ മാധ്യമങ്ങളെ അറിയിച്ചു.

ജൂണ്‍ 9 ചൊവ്വാഴ്ചയായിരുന്നു ഡെബെല്ലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കുട്ടികളെ കാണാനില്ലെന്ന റിപ്പോര്‍ട്ട് പൊലീസിനു ലഭിക്കുന്നത്.കുട്ടികളെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ അന്വേഷണത്തില്‍ ഇവരുടെ മാതാവ് ലോറിയോ, ലോറിയായുടെ ഭര്‍ത്താവ് ചാഡ് ഡെബെല്ലിനോ സഹകരിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.


അന്വേഷണം നടക്കുന്നതിനിടയില്‍ സംസ്ഥാനം വിട്ട ഇവരെ പിന്നീട് ഹവായിലാണു കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കിയില്ലെന്നാരോപിച്ചു കുട്ടികളുടെ മാതാവ് ലോറിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഐഡഹോ സംസ്ഥാനത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. ഇവര്‍ക്കെതിരെ കേസെടുത്ത് 1 മില്യണ്‍ ഡോളറിന്റെ ജാമ്യവും അനുവദിച്ചിരുന്നു.

വെല്ലോയുടെ അഞ്ചാമത്തെ ഭര്‍ത്താവാണ് ചാഡ് ഡെബെല്ല. ഡെത്ത് ആന്റ് ഡൂംസ് ഡേ ഇവന്റ്‌സിനെ കുറിച്ച് രണ്ടു ഡസനിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ളയാളാണ് ഡെബെല്‍. കേസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു.

Cherian P.P.

Recent Posts

സാങ്കേതിക തകരാർ: ഹ്യൂസ്റ്റൺ മുതൽ കോർക്ക് വരെയുള്ള ഐറിഷ് റെയിൽ സർവീസുകൾ രണ്ട് മണിക്കൂറോളം വൈകുന്നു

സാങ്കേതിക തകരാറുമൂലം പാളത്തിൽ ട്രെയിൻ നിർത്തിയതിനെ തുടർന്ന് ഐറിഷ് റെയിൽ സർവീസുകൾ ഏകദേശം രണ്ട് മണിക്കൂറോളം വൈകി. ഇന്ന് രാവിലെയുണ്ടായ…

55 mins ago

അയർലണ്ടിൽ നിന്ന് യുകെയിലേക്ക് പോകുന്ന എയർ ലിംഗസ് യാത്രക്കാർക്ക് പാസ്‌പോർട്ട് നിർബന്ധം

ഈ മാസം മുതൽ ഏർപ്പെടുത്തുന്ന കർശനമായ നിയന്ത്രണങ്ങൾ അനുസരിച്ച് റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ നിന്ന് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ചെയ്യുന്ന…

4 hours ago

ടെക്സസിലെ സ്കൂളിൽ അനുമതിയില്ലാതെ ഖുറാൻ വിതരണം; പ്രതിഷേധം ശക്തം

ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള വൈലി ഈസ്റ്റ് ഹൈസ്കൂളിൽ (Wylie East High School) ഒരു ഇസ്ലാമിക സംഘടന അനുമതിയില്ലാതെ മതഗ്രന്ഥങ്ങളും…

24 hours ago

ഇന്ത്യ-യുഎസ് വ്യാപാര കരാർ അവസാന ഘട്ടത്തിൽ; ജയശങ്കറിന്റെ സന്ദർശനം പൂർത്തിയായി

വാഷിംഗ്ടൺ ഡി.സി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അമേരിക്കൻ സന്ദർശനം വിജയകരമായി സമാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാര…

1 day ago

അമേരിക്കയിൽ പങ്കാളികളെ വിഷം കൊടുത്തു കൊല്ലുന്ന പ്രവണത വർധിക്കുന്നു; ഹോംലാൻഡ് സെക്യൂരിറ്റി മുന്നറിയിപ്പ്

കൊളറാഡോ : അമേരിക്കയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പങ്കാളികൾ പരസ്പരം വിഷം (രാസ-ജൈവ പദാർത്ഥങ്ങൾ) നൽകി അപായപ്പെടുത്തുന്ന സംഭവങ്ങൾ വർധിക്കുന്നതായി…

1 day ago

അമേരിക്കയിൽ 50 വർഷം താമസിച്ച സൈനികനെ നാടുകടത്തി

ജോർജിയ: 5 പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്ന മുൻ യുഎസ് സൈനികൻ ഗോഡ്ഫ്രി വേഡിനെ ജമൈക്കയിലേക്ക് നാടുകടത്തി. ഇമിഗ്രേഷൻ അധികൃതരുടെ നടപടിക്കെതിരെ…

1 day ago