കാലിഫോര്‍ണിയ: ഗര്‍ഭഛിദ്രത്തിന് ഫണ്ട് അനുവദിക്കുന്ന കാലിഫോര്‍ണിയ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കെതിരെ ശക്തമായ മുന്നറിപ്പുമായി ട്രമ്പ് ഗവണ്‍മെന്റ്. കഴിഞ്ഞ വാരാന്ത്യം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് കാലിഫോര്‍ണിയ സംസ്ഥാന സര്‍ക്കാരിനയച്ച കത്തിലാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഗര്‍ഭഛിദ്രത്തിന് ഫണ്ട് അനുവദിച്ചാല്‍ ഫെഡറല്‍ നിയമലംഘനമാകുമെന്നും സംസ്ഥാനത്തിനുള്ള ഫെഡറല്‍ സഹായം നിര്‍ത്തല്‍ ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
2014 ലെ കാലിഫോര്‍ണിയ നിയമമനുസരിച്ചു എല്ലാ ഇന്‍ഷ്വറന്‍സ് കമ്പനികളും ഗര്‍ഭചിദ്രത്തിനുള്ള ഫണ്ട് അനുവദിക്കണമെന്നുള്ളത് കര്‍ശനമാക്കിയിരുന്നു.
ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഫണ്ട് അനുവദിക്കുന്നത് നിര്‍ത്തല്‍ ചെയ്യണമെന്നാവശ്യപ്പെട്ടു 30 ദിവസത്തെ സമയമാണ് ഫെഡറല്‍ ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നത്. ഫെഡറല്‍ നിയമനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പും ഇതില്‍ ഉള്‍പ്പെടുന്നു.
കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ സേവ്യര്‍ ബെക്കേറ ട്രമ്പ് ഗവണ്‍മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. സ്ത്രീകളുടെ ആരോഗ്യത്തിനെതിരെയാണ് വൈറ്റ് ഹൗസ് തീരുമാനമെന്നും, ഇതു ഭൂഷണമല്ലെന്നും അറ്റോര്‍ണി പറഞ്ഞു. ഫെഡറല്‍ ഗവണ്‍മെന്റും, കാലിഫോര്‍ണിയ സര്‍ക്കാരും അടുത്ത ദിവസങ്ങള്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്നതു ജനങ്ങള്‍ ആകാംക്ഷയോടെ നോക്കികൊണ്ടിരിക്കയാണ്
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…