Categories: Entertainment

ഷെയ്ൻ നിഗം പ്രശ്നത്തിൽ നിര്‍മ്മാതാക്കൾക്കെതിരെ നിലപാട് കടുപ്പിച്ച് താരസംഘടന അമ്മ

കൊച്ചി: ഷെയ്ൻ നിഗം പ്രശ്നത്തിൽ നിര്‍മ്മാതാക്കൾക്കെതിരെ നിലപാട് കടുപ്പിച്ച് താരസംഘടന അമ്മ.  നഷ്ടപരിഹാരം എന്ന ആവശ്യത്തിൽ നിർമ്മാതാക്കൾ ഉറച്ചു നിന്നാൽ അമ്മയും കടുത്ത നിലപാടിലേക്ക് നീങ്ങും. പുതിയ സിനിമകൾക്ക് കരാർ വയ്ക്കാതെ നിർമ്മാതാക്കളെ സമ്മർദ്ദത്തിലാക്കാനാണ് തീരുമാനം. ഇനി ചർച്ചകൾക്ക് മുൻകൈ എടുക്കേണ്ടന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫിസിലേക്ക് ചർച്ചക്കായി പോകേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പ് വേണ്ടെന്ന നിലപാടിനെ പിന്തുണയ്ക്കുന്നതായി മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളും ‘അമ്മ’യിലെ സഹ പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്.

ഷെയിൻ നിഗം പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചു വരുത്തിയ നിർമ്മാതാക്കൾ  അപമാനിച്ചുവെന്ന നിലപാടിലാണ് താരസംഘടനയായ അമ്മ.  ഉല്ലാസം സിനിമ ഡബ് ചെയ്തു കഴിഞ്ഞാൽ ചർച്ചയാകാം എന്ന നിലപാലായിരുന്നു നിർമ്മാതാക്കൾ. എന്നാൽ ഡബ്ബിങ്ങ് കഴിഞ്ഞതോടെ നഷ്ടപരിഹാരം എന്ന ആവശ്യം ഉന്നയിച്ചത് ശരിയായ നിലപാടല്ലെന്നും ‘അമ്മ’ പറയുന്നു.

ചർച്ചക്കിടെ ഇറങ്ങിപ്പോയത് ആര്?

ചർച്ചകൾക്കായി താരങ്ങളെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫിസിലേക്ക് ക്ഷണിച്ചത് നിർമ്മാതാക്കളാണ്. അവിടേക്ക് പോയി ചർച്ച നടത്തുന്നതിൽ ചില താരങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും അവസാനം അവിടേക്ക് പോകാൻ തീരുമാനമെടുത്തു. എന്നാൽ ചർച്ചക്കിടെ നഷ്ടപരിഹാരം എന്ന ആവശ്യം മുന്നോട്ട് വച്ചപ്പോൾ അമ്മ ഭാരവാഹികൾ എതിർത്തു. നിർമ്മാതാക്കളുടെ അസൗകര്യത്താൽ ചിത്രീകരണം മുടങ്ങിയാൽ താരങ്ങൾക്ക് നഷ്ടപരിഹാരം നൽകുമോ എന്ന് അമ്മ ഭാരവാഹികൾ തിരിച്ച് ചോദിച്ചു.

‘നഷ്ടപരിഹാരമില്ലെങ്കിൽ ചർച്ചയുമില്ലെന്ന് അറിയിച്ചു കൊണ്ട് നിർമ്മാതാവ് സുരേഷ് കുമാർ ആദ്യം യോഗം ബഹിഷ്ക്കരിച്ചു. ഇതോടെയാണ് അമ്മ ഭാരവാഹികളും യോഗത്തിൽ നിന്ന് ഇറങ്ങിയത്.നഷ്ടപരിഹാരം തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് അമ്മ

താരത്തിന്റെ അസൗകര്യം മൂലം ഷൂട്ടിംങ്ങ് വൈകിയതിന്  നഷ്ടപരിഹാരം അംഗീകരിച്ചാൽ, തിരിച്ച് നിർമ്മാതാക്കളുടെ അസൗകര്യം മൂലം ഷൂട്ടിംഗ് വൈകിയാൽ തിരിച്ചും നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് അമ്മ ഭാരവാഹികൾ പറയുന്നു. നിർമ്മാതാക്കൾ നിർദ്ദേശിച്ചതനുസരിച്ച് ഷൂട്ടിംഗ് മാറ്റി വച്ച നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും താരങ്ങൾ ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. അങ്ങനെയെങ്കിൽ ദിവസ    വേതനത്തിന്റെയോ മണിക്കൂർ പ്രതിഫലത്തിന്റെയോ അടിസ്ഥാനത്തിലാകാം ഇനിയുള്ള ഷൂട്ടിംഗുകൾ എന്നും താരസംഘടന പറയുന്നു.

Newsdesk

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

3 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

4 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago