Categories: Buzz News

പാസ് പോർട്ട് കടിച്ചു കീറിയ വളർത്തു നായയ്ക്ക് നന്ദി പറഞ്ഞ് യുവതി; കാരണം ഇതാണ്!

പാസ്പോർട്ട് പോലെ സുപ്രധാന രേഖ കടിച്ചു കീറിയാൽ നമ്മുടെ വീട്ടിലെ നായയെ എന്തു ചെയ്യും? എത്ര പ്രിയപ്പെട്ടതാണെങ്കിലും അതോടെ അടിച്ച് പുറത്താക്കും. എന്നാൽ തായ് വാൻ സ്വദേശിനിയായ യുവതി തന്റെ പാസ്പോർട്ട് കടിച്ചു കീറിയ നായയ്ക്ക് സമൂഹ മാധ്യമത്തിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ്.

കാരണം മറ്റൊന്നുമല്ല, ചൈനീസ് നഗരമായ വുഹാനിലേക്ക് യാത്രപോകാൻ തയ്യാറെടുക്കുന്നതിനിടെ ജനുവരി ആദ്യമാണ് നായ പാസ്പോർട്ട് കടിച്ചു കീറിയത്. ഇതിനെ തുടർന്ന് യുവതിയുടെ യാത്ര മുടങ്ങിപ്പോയി. അതുകൊണ്ട് മാത്രം കൊറോണയിൽ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ് ഇവർ. അതിനാലാണ് നായയ്ക്ക് ഇവർ നന്ദി അറിയിച്ചത്.

കിമി എന്ന ഗോൾഡൻ റിട്രീവർ നായയാണ് യുവതിയുടെ പാസ്പോർട്ട് കടിച്ചു കീറിയത്. ഇത് യുവതിക്ക് അനുഗ്രഹമാവുകയായി മാറി. എന്തെന്നാൽ വുഹാനിലാണ് കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുന്നത്. ഇത് ഇപ്പോൾ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.

ജനുവരി 13ന് കീറിയ പാസ്പോർട്ടിന്റെ ചിത്രങ്ങൾ യുവതി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ പങ്കുവെച്ച മറ്റൊരു പോസ്റ്റിലാണ് യുവതി നായയ്ക്ക് നന്ദി അറിയിച്ചിരിക്കുന്നത്.

ഈ പാസ്‌പോർട്ട് ഓർക്കുന്നുണ്ടോ? ശ്രദ്ധിച്ച് ഓർത്തു നോക്കൂ, ഈ കുട്ടി എന്നെ ശരിക്കും സംരക്ഷിച്ചിക്കുന്നു. എന്റെ പാസ്‌പോർട്ട് കീറിയതിനാൽ, ഞാൻ [വുഹാനിലേക്ക്] പോകാനിരുന്ന സ്ഥലത്ത് വൈറസ് [വ്യാപിക്കുന്നത്] കണ്ടു. ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, നീ [കിമി] ഞങ്ങളുടെ ഷെഡ്യൂൾ തടഞ്ഞത് വളരെ സ്പർശിക്കുന്നു, – അവർ വ്യക്തമാക്കുന്നു.സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 132 പേരാണ് ചൈനയിൽ കൊറോണ വൈറസ് മൂലം ഇതുവരെ മരിച്ചത്.

Newsdesk

Share
Published by
Newsdesk

Recent Posts

​ലൂക്കൻ മലയാളി ക്ലബ്ബ് ഓണാഘോഷം 2026; ​പൊന്നോണപ്പുലരിയുടെ മാധുര്യവുമായി ലൂക്കൻ മലയാളികളുടെ ഓണാഘോഷം ആഗസ്റ്റ് 22-ന് പ്രൗഢഗംഭീരമായി അരങ്ങേറുന്നു!

​നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…

2 hours ago

“മിസ് ഇന്ത്യ യൂണിവേഴ്സ് അയർലണ്ട് 2026” വേദിയൊരുങ്ങി; കിരീടപ്പോരാട്ടത്തിന് ഇനി 6 നാൾ

സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…

19 hours ago

മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14 ആയി; പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യത

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാ​ഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…

20 hours ago

സന്തോഷ് ഇടുക്കിയുടെ ‘പൈറേറ്റ്സ് ഓഫ്ഇടുക്കി’ സെപ്റ്റംബർ നാലിന്

ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…

20 hours ago

ഓണത്തിന് നാടൻ രുചിയുടെ വിരുന്നൊരുക്കി ‘Oottupura’– സദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു

അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…

1 day ago

കേരളത്തിൽ പ്രളയ ഭീതി; ഏഴ് മരണം

തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…

2 days ago