America

ജേക്കബ് റസ്ക് വെടിയേറ്റ് മരിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ – പി.പി. ചെറിയാന്‍

പ്ലാനോ (ഡാളസ്): പ്ലാക് ജാക്ക് കാര്‍ട്ടര്‍ പാര്‍ക്കിനു സമീപം പതിനെട്ടുകാരായ ജാക് റസ്ക് വെടിയേറ്റ് മരിച്ച കേസില്‍ പതിനെട്ട് വയസുള്ള രണ്ട് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തതായി പ്ലാനോ പോലീസ് അറിയിച്ചു. ഇവരെ പിന്നീട് കോളിന്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. രുദ്ര റോണക് കുമാര്‍ പട്ടേല്‍, അബ്ദുള്‍ റഹ്മാന്‍ അല്‍ ദുലൈമി എന്നിവരാണ് അറസ്റ്റിലായത്.

ഒക്‌ടോബര്‍ മൂന്നിന് ശനിയാഴ്ചയായിരുന്നു സംഭവം. പ്രതികളും കൊല്ലപ്പെട്ട ജേക്കബും പരസ്പരം പരിചയക്കാരായിരുന്നുവെന്നും, പ്രതികള്‍ ജേക്കബിനെ തന്നെ ലക്ഷ്യമിട്ടാണ് വെടിയുതിര്‍ത്തതെന്നും പോലീസ് പറഞ്ഞു. വെടിവെയ്പ് നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പാര്‍ക്കില്‍ എത്തിയത്. ഇതിനിടയില്‍ വെടിയേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അധികം താമസിയാതെ ജേക്കബ് മരിച്ചു.

പ്ലാനോയില്‍ നിന്നുള്ള ജേക്കബിനെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന് പ്രേരകമായതെന്താണെന്ന് പോലീസ് അന്വേഷിച്ചുവരുന്നു. പ്രതികള്‍ക്ക് ഒരു മില്യന്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പ്ലാനോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അറിയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

Cherian P.P.

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

11 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

11 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

14 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

21 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago