ഡാളസ് : ഡാളസ് ബെല്‍റ്റ് ലൈന്‍ മോണ്ടുഫോര്‍ട്ടിലെ വാര്‍മാര്‍ട്ടിനു മുമ്പില്‍ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പ്രതിയെ ചൊവ്വാഴ്ച രാത്രി ഗ്രീന്‍വില്ലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ഡാളസ് പോലീസ് അറിയിച്ചു.
ജനുവരി 27 തിങ്കളാഴ്ച രാത്രിയായിരുന്നു കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങിയ എമിലി സാറയെ(22) പുറകില്‍ നിന്നും നിരവധി വെടിയുതിര്‍ത്തു കൊലപ്പെടുത്തിയത്. വെടിയേറ്റു നിലത്തു വീണ യുവതി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. വെടിവെച്ചതിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ അന്വേഷിക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച വൈകീട്ട് എമിലിയുടെ മുന്‍ കാമുകനായ റഷാദ് കലീല്‍ ഖാറനെ(24) മരിച്ച നിലയില്‍ ഗ്രീന്‍ വില്ലിയില്‍ നിന്നും കണ്ടെത്തിയത്. എങ്ങനെയാണ് മരിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയില്ല.
ഡാളസ്സില്‍ ക്രൈം വര്‍ദ്ധിച്ചു വരുന്നതിനെതിരെ ചീഫ് ഓഫ് പോലീസ് റിനെ ഹാള്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടയില്‍ നടന്ന കൊലപാതകം അധികാരികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. എമിലിയുടെ സഹോദരനാണ് റഷാദ് കാലീല്‍ സഹോദരിയുടെ മുന്‍ കാമുകനാണെന്ന് സ്ഥിരീകരിച്ചത്.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…