കലിഫോര്‍ണിയ: ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ പാര്‍ക്കിംഗ് ലോട്ടിലിട്ടു മാരകമായി കുത്തിമുറിവേല്‍പ്പിക്കുകയും ഒരു വയസുള്ള മകളെ കാറില്‍ കയറ്റിക്കൊണ്ടുപോയി പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മേയ് 6 നു കലിഫോര്‍ണിയായിലാണു സംഭവം. ആആ13ഘഞൈഇന്ത്യന്‍ വെല്‍സു ചര്‍ച്ചിന്‍റെ പാര്‍ക്കിംഗ് ലോട്ടിലാണ് ഇരുപത്തിമൂന്നുകാരിയും ഗര്‍ഭിണിയുമായ ഭാര്യ ആഷ്‌ലി ഗ്രോയിനെ ഭര്‍ത്താവ് ആഡം സേലറ്റര്‍ (49) കുത്തി മുറിവേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. അരമണിക്കൂറിനുശേഷം ആഡംസ് രക്ഷപ്പെട്ട കാര്‍ അപകടത്തില്‍പെട്ടതായി പോലീസിനു വിവരം ലഭിച്ചു. തലകീഴായി മറിഞ്ഞ കാറില്‍ നിന്നും ആഡംസിനെയും ഒരു വയസുള്ള മകളേയും പുറത്തെടുക്കുന്നതിനിടയില്‍ ഇവരെ സഹായിക്കാനെത്തിയ മറ്റൊരാളെയും ആഡംസ് കുത്തി മുറിവേല്‍പ്പിച്ചു.
അപകടത്തില്‍ പരിക്കേറ്റ ആഡംസിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതോടെ അറസ്റ്റ് ചെയ്യുമെന്നും റിവര്‍ സൈഡ് പോലീസ് അറിയിച്ചു.
ജീവനു തുല്യം സ്‌നേഹിക്കുന്ന മകളെ അവളുടെ പിതാവു തന്നെ മരണത്തിലേക്ക് വലിച്ചെറിഞ്ഞത് താങ്ങാവുന്നതില്‍ അപ്പുറമാണെന്ന് ആഷ്‌ലി പറഞ്ഞു.
സംഭവ ദിവസം ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതാണ് കൊലപാതകത്തിലേയ്ക്കും കത്തിക്കുത്തിലേക്കും അവസാനിച്ചതെന്ന് കരുതപ്പെടുന്നു. സംഭവം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സെന്‍ട്രല്‍ ഹോമിസൈഡ് 951 955 2777 എന്ന നമ്പറില്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…