ന്യൂയോര്‍ക്ക്: വ്യാപാര സ്ഥാപനങ്ങളിലും സ്റ്റോറുകളിലും മാസ്ക് ധരിക്കാതെ എത്തുന്നവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നതിന് അധികാരം നല്‍കുന്ന ഉത്തരവില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആഡ്രു കുമൊ ഒപ്പുവച്ചു. സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ഉത്തരവ് നിലവില്‍ വരുമെന്ന് മെയ് 28 വ്യാഴാഴ്ച ഗവര്‍ണര്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കൊറോണ വൈറസിനെതിരെ നടത്തുന്ന യുദ്ധത്തില്‍ ന്യൂയോര്‍ക്കിലെ ജനങ്ങളും സഹകരിക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. കോവിഡ് 19 പരിശോധനക്കുള്ള സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ തീരുമാനത്തെ കൊമേഡിയന്‍ (ബ്രൂക്ക്‌ലിന്‍) ക്രിസ് റോക്ക്, നടി റോസി പെരസ് എന്നിവര്‍ അഭിനന്ദിച്ചു. കോവിഡിനെതിരെ ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്ന എല്ലാ നടപടികളും ധീരമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
മുഖം മറയ്ക്കുന്നതു മറ്റുള്ളവര്‍ക്കും തങ്ങള്‍ക്കു തന്നേയും ആരോഗ്യ സുരക്ഷക്ക് കാരണമാകും. കോവിഡ് 19 ഹോട്ട് സ്‌പോട്ടുകളും, വരുമാനം കുറഞ്ഞ ന്യൂനപക്ഷങ്ങള്‍ തിങ്ങി താമസിക്കുന്ന സ്ഥലങ്ങളും, അധികൃതര്‍ സൂക്ഷ്മമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ന്യൂയോര്‍ക്ക് പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് ഗവണ്‍മെന്റ് നടത്തി കൊണ്ടിരിക്കുന്നതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. കോവിഡ് 19 മരണനിരക്ക് വളരെ കുറഞ്ഞു വരുന്നതും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലുള്ള കുറവും രോഗം നിയന്ത്രണാതീതമാണെന്നുള്ളതിന് തെളിവാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…
NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…