ഹെമറ്റ്(കാലിഫോര്‍ണിയ): വാടക തര്‍ക്കത്തിന്റെ പേരില്‍ മൂന്നു സ്ത്രീകളെ കഴുത്തുഞെരിച്ചും, തലയ്ക്കടിച്ചും കൊലപ്പെടുത്തിയ യുവതിയേയും കാമുകനേയും ലാസ് വേഗസില്‍ വെച്ചു അറസ്റ്റു ചെയ്തതായി ഹെമറ്റ് പോലീസ് ഫെബ്രുവരി 21 ന് അറിയിച്ചു.
വെന്‍ഡിലോപസ് അറെയ്‌സ(46) ഇവരുടെ മകള്‍ ജനിസീസ് ലോപസ് അറെയ്‌സ(21, വെന്‍ഡി ലോപസിന്റെ മകന്റെ കാമുകി ടിനിറ്റി ക്ലൈഡ്(18) എന്നിവര്‍ കൊല്ലപ്പെട്ട കേസ്സില്‍ ജോര്‍ഡന്‍ ഗുസ്മന്‍(20) ഇവരുടെ കാമുകന്‍ ആന്റണി മക്ക്ൗളസ്(18) എന്നിവരാണ് അറസ്റ്റു ചെയ്യപ്പെട്ടത്.
ബുധനാഴ്ചയായിരുന്നു സംഭവം. കൊല്ലപ്പെട്ടവര്‍ താമസിച്ചിരുന്ന വീട്ടിലെ ഒരു മുറി ജോര്‍ഡന്‍ ഗുസ്മന്‍ വാടകയ്‌ക്കെടുത്തിരുന്നു. ഇവര്‍ തമ്മില്‍ നടന്ന വാടകതര്‍ക്കത്തില്‍ ആന്റണി ഇടപെടുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിനുശേഷം വെന്‍ഡിലോ പാസിന്റെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോളായിരുന്നു കൊലപാതകത്തെകുറിച്ച് അറിഞ്ഞത്. ഇതേ സമയം വീട്ടിലുണ്ടായിരുന്ന പ്രതികള്‍ കൊല്ലപ്പെട്ട ക്ലൈഡിന്റെ കാര്‍ മോഷ്ടിച്ചു അവിടെനിന്നും രക്ഷപ്പെട്ടു. പിന്നീട് ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തു നിന്നും 400 മൈല്‍ അകലെയുള്ള ലാസ് വേഗസില്‍ വെച്ചാണ് ഇരുവരും പിടിയിലായത്.
ഇവര്‍ക്കെതിരെ റിവര്‍സൈഡ് കൗണ്ടിഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് മൂന്നു കൊലപാതകങ്ങള്‍ ചുമത്തി കേസ്സെടുത്തു. ക്ലാര്‍ക്ക് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററിലടച്ചു. 2 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…