വെസ്റ്റ് വെര്‍ജീനിയയിലെ പള്ളികളില്‍ നിന്നും കൊറോണ വ്യാപനം – പി.പി. ചെറിയാന്‍
വെസ്റ്റ് വെര്‍ജീനിയ : വെസ്റ്റ് വെര്‍ജീനിയായിലെ അഞ്ചു കൗണ്ടികളിലെ ആരാധനാലയങ്ങളില്‍ നിന്നും കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടായതായി സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ഓഫീസിന്റെ അറിയിപ്പില്‍ പറയുന്നു. ഗ്രീന്‍ ബ്രയര്‍ കൗണ്ടി, ജെഫര്‍സണ്‍ കൗണ്ടി, ബൂണ്‍ കൗണ്ടി, ഹാംഷെയര്‍ കൗണ്ടി, മാര്‍ഷല്‍ കൗണ്ടി തുടങ്ങിയ കൗണ്ടികളില്‍ ഉള്‍പ്പെടുന്ന ദേവാലയങ്ങള്‍ ആരാധന ആരംഭിച്ചതോടെയാണ് രോഗികളുടെ എണ്ണം വര്‍ധിച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹൂമണ്‍ റിസോഴ്‌സസ് പുറത്തിറക്കിയ പ്രസ്താവനയിലും ചൂണ്ടികാണിച്ചിട്ടുണ്ട്.
പല ദേവാലയങ്ങളില്‍ നിന്നായി 79 പേ!ര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചര്‍ച്ച് അധികൃതര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കാര്യമായി എടുക്കാത്തതാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്നും, ചര്‍ച്ചിലെ അംഗങ്ങള്‍ക്കു ആവശ്യമായ സംരക്ഷണം നല്‍കുന്നതില്‍ ചുമതലക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
ചര്‍ച്ചുകളില്‍ ആരാധനയ്ക്കായി എത്തുന്നവരില്‍ ഭൂരിഭാഗവും പ്രായം കൂടിയവരാണെന്നും അവര്‍ക്ക് രോഗവ്യാപനത്തിനുള്ള സാധ്യതകള്‍ വളരെയാണെന്നും അതുകൊണ്ടു തന്നെ കര്‍ശന നിയന്ത്രണം പാലിക്കണമെന്നും ഗവര്‍ണര്‍ ജിം ജസ്റ്റിസ് പറഞ്ഞു. വെസ്റ്റ് വെര്‍ജീനിയ നാഷനല്‍ ഗാര്‍ഡ് ചര്‍ച്ചുകള്‍ ക്ലീന്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും ഗവര്‍ണര്‍ അറിയിച്ചു.
വീട്ടുമുറ്റത്തെ വാഴകൾക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ജോർജുകുട്ടി. കൈലിമുണ്ടും ഷർട്ടും വേഷം.ഒരു സാധാരണക്കാരൻ്റെ വേഷം.മനസ്സിൽ സംഘർഷങ്ങൾ ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവംപ്രേക്ഷകർ നെഞ്ചോടു…
എല്ലാ പ്രിയ വായനക്കാർക്കും GNN 24X7ൻ്റെ വാലൻ്റൈൻസ് ഡേ ആശംസകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതികളിലാണെങ്കിലും, സ്നേഹം പങ്കുവെക്കുക…
ഡാളസ്: 2025 സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഡാളസ് കൗബോയ്‌സ് ടീം വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കണമെന്ന് മുൻ ക്വാർട്ടർ ബാക്കും…
വാഷിംഗ്ടൺ: ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പൗരത്വ തെളിവും നിർബന്ധമാക്കുന്ന 'സേവ് അമേരിക്ക ആക്ട്'…
റോഡപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ…
ഒക്‌ലഹോമ സിറ്റി: അമേരിക്കയിലെ ഒക്‌ലഹോമ സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി. ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട 45-കാരനായ കെൻഡ്രിക്…