വാഷിംഗ്ടണ്‍ ഡി.സി: വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ മെയ് ഏഴിനു സംഘടിപ്പിച്ച നാഷണല്‍ പ്രെയര്‍ ഡേയില്‍ വിവിധ മതസ്ഥരെ ക്ഷണിച്ചതില്‍ ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിച്ച് ബിഎപിഎസ് സ്വാമി നാരായണ്‍ ശാസ്ത്രിയും പങ്കെടുത്തു.
രാഷ്ട്രത്തിന്റെ നിലനില്‍പിനു വിശ്വാസവും പ്രാര്‍ത്ഥനയും അനിവാര്യമാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നു 1952 മുതലാണ് എല്ലാവര്‍ഷവും നാഷണല്‍ ഡേ ഓഫ് പ്രെയറായി വേര്‍തിരിച്ചിരിക്കുന്നത്.
രാഷ്ട്രം ഇന്ന് അഭിമുഖീകരിക്കുന്ന കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസവും രോഗസൗഖ്യവും ലഭിക്കുന്നതിനും കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനും, രോഗികളെ സ്വജീവന്‍ പോലും തൃണവല്‍ഗണിച്ച് മുന്‍നിരയില്‍ പോരാടുന്ന ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിനും വേണ്ടിയായിരുന്നു ഈവര്‍ഷത്തെ നാഷണല്‍ ഡേ. ഓഫ് പ്രെയര്‍ പ്രത്യേകമായി സംഘടിപ്പിച്ചത്.
പ്രസിഡന്റ് ട്രംപും, വൈസ് പ്രസിഡന്റും ചുരുക്കംചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പ്രധാന മതവിഭാഗങ്ങളായ ക്രിസ്ത്യന്‍, ഹിന്ദു, ഇസ്ലാം, ജൂഡിസം എന്നിങ്ങനെ പ്രതിനിധികള്‍ പ്രാര്‍ത്ഥനകള്‍ക്കു നേതൃത്വം നല്‍കി.
കോവിഡ് എന്ന മഹാമാരിയെ ഇല്ലായ്മ ചെയ്യുന്നതിനു സോഷ്യല്‍ ഡിസ്റ്റന്‍സും, ലോക്ഡൗണും മാത്രം പോരെന്നും, പ്രാര്‍ത്ഥനയും അനിവാര്യമാണെന്നു സ്വാമി നാരായണ്‍ പറഞ്ഞു. പ്രാര്‍ത്ഥന എന്നുള്ളത് ലോക സുഖങ്ങള്‍ അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനുമല്ല, മറിച്ച് മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുന്നതിനാണെന്നും വേദാന്തങ്ങള്‍ ഉദ്ധരിച്ച് സ്വാമി ചൂണ്ടിക്കാട്ടി. ഹിന്ദു പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ വിവരണം യജുര്‍വേദയില്‍ നിര്‍വചിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…