gnn24x7

വൈറ്റ് ഹൗസ് നാഷണല്‍ ഡേ ഓഫ് പ്രെയറില്‍ സ്വാമി നാരായണ്‍ ശാസ്ത്രിയും – പി.പി. ചെറിയാന്‍

0
217
gnn24x7

വാഷിംഗ്ടണ്‍ ഡി.സി: വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ മെയ് ഏഴിനു സംഘടിപ്പിച്ച നാഷണല്‍ പ്രെയര്‍ ഡേയില്‍ വിവിധ മതസ്ഥരെ ക്ഷണിച്ചതില്‍ ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിച്ച് ബിഎപിഎസ് സ്വാമി നാരായണ്‍ ശാസ്ത്രിയും പങ്കെടുത്തു.

രാഷ്ട്രത്തിന്റെ നിലനില്‍പിനു വിശ്വാസവും പ്രാര്‍ത്ഥനയും അനിവാര്യമാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നു 1952 മുതലാണ് എല്ലാവര്‍ഷവും നാഷണല്‍ ഡേ ഓഫ് പ്രെയറായി വേര്‍തിരിച്ചിരിക്കുന്നത്.

രാഷ്ട്രം ഇന്ന് അഭിമുഖീകരിക്കുന്ന കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസവും രോഗസൗഖ്യവും ലഭിക്കുന്നതിനും കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനും, രോഗികളെ സ്വജീവന്‍ പോലും തൃണവല്‍ഗണിച്ച് മുന്‍നിരയില്‍ പോരാടുന്ന ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിനും വേണ്ടിയായിരുന്നു ഈവര്‍ഷത്തെ നാഷണല്‍ ഡേ. ഓഫ് പ്രെയര്‍ പ്രത്യേകമായി സംഘടിപ്പിച്ചത്.

പ്രസിഡന്റ് ട്രംപും, വൈസ് പ്രസിഡന്റും ചുരുക്കംചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പ്രധാന മതവിഭാഗങ്ങളായ ക്രിസ്ത്യന്‍, ഹിന്ദു, ഇസ്ലാം, ജൂഡിസം എന്നിങ്ങനെ പ്രതിനിധികള്‍ പ്രാര്‍ത്ഥനകള്‍ക്കു നേതൃത്വം നല്‍കി.

കോവിഡ് എന്ന മഹാമാരിയെ ഇല്ലായ്മ ചെയ്യുന്നതിനു സോഷ്യല്‍ ഡിസ്റ്റന്‍സും, ലോക്ഡൗണും മാത്രം പോരെന്നും, പ്രാര്‍ത്ഥനയും അനിവാര്യമാണെന്നു സ്വാമി നാരായണ്‍ പറഞ്ഞു. പ്രാര്‍ത്ഥന എന്നുള്ളത് ലോക സുഖങ്ങള്‍ അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനുമല്ല, മറിച്ച് മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുന്നതിനാണെന്നും വേദാന്തങ്ങള്‍ ഉദ്ധരിച്ച് സ്വാമി ചൂണ്ടിക്കാട്ടി. ഹിന്ദു പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ വിവരണം യജുര്‍വേദയില്‍ നിര്‍വചിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here