gnn24x7

കോവിഡ്-19; സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീവ്ര പരിശ്രമത്തില്‍ സംസ്ഥാന സര്‍ക്കാര്‍; നിര്‍ണ്ണായക മന്ത്രിസഭാ യോഗം ഇന്ന്

0
160
gnn24x7

തിരുവനന്തപുരം: കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

ഇതിന്‍റെ മുന്നോടിയായുള്ള ആലോചനകള്‍ക്കായി ഇന്ന്  മന്ത്രിസഭാ യോഗം  ചേരും. മറ്റ് സംസ്ഥാനങ്ങള്‍ പ്രവര്‍ത്തികമാക്കിയ നടപടി  തന്നെയാണ്  സംസ്ഥാനവും ആവര്‍ത്തിക്കുക. അതായത് കേരളവും അധിക വരുമാനത്തിനായി മദ്യത്തെയാണ് ആശ്രയിക്കുക. 

മദ്യത്തിന് വില കൂട്ടുന്നത്  സംബന്ധിച്ചുള്ള നിര്‍ണ്ണായക തീരുമാനങ്ങളാണ് ഇന്ന് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുക. 

കോവിഡ് പ്രതിസന്ധിമറികടക്കാന്‍  മദ്യവില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇതിനോടകം തീരുമാനിച്ചു കഴിഞ്ഞതാണ്. കൂടാതെ, സം​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​ദ്യ​​​​ വി​​​​ല്​​​​പ​​​​ന​​​​ ശാ​​​​ല​​​​ക​​​​ള്‍ തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഏ൪​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങള്‍, മദ്യ​​​​വി​​​​ല വ൪​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഓ​​​​ര്‍​​​​ഡി​​​​ന​​​​ന്‍​​​​സ് തുടങ്ങിയ വിഷയങ്ങള്‍  ഇ​​​​ന്ന​​​​ത്തെ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം പ​​​​രി​​​​ഗ​​​​ണി​​​​​​​​ക്കുമെന്നാണ് സൂചന. കൂടാതെ, ബി​​​​വ​​​​റേ​​​​ജ​​​​സ്, ക​​​​ണ്‍​​​​സ്യൂ​​​​മ​​​​ര്‍ ഫെ​​​​ഡ് ഔ​​​​ട്ട് ‌ലെ​​​​റ്റു​​​​ക​​​​ള്‍ക്കു പുറമെ മ​​​​ദ്യം കു​​​​പ്പി​​​​ക​​​​ളാ​​​​യി ബാ​​​​റു​​​​ക​​​​ളിലൂടെ വി​​​​ല്‍​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ബ്കാ​​​​രി ച​​​​ട്ടം ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന ബാ​​​​റു​​​​ട​​​​മ​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​വും മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കു വ​​​​രു​​​​മെ​​​​ന്നും റിപ്പോര്‍ട്ട് ഉണ്ട്. 

10% മു​​​​ത​​​​ല്‍ 35%  ​​വ​​​​രെ നി​​​​കു​​​​തി വര്‍ധി​​​​പ്പി​​​​ക്കാ​​​​നാ​​​​ണു ശി​​​​പാ​​​​ര്‍​​​​ശ​​​​. അതനുസരിച്ച് ബി​​​​യ​​​​റി​​​​നും ഇ​​​​ന്ത്യ​​​​ന്‍ നിര്‍മി​​​​ത വി​​​​ദേ​​​​ശമ​​​​ദ്യ​​ത്തി​​​​നും 10 മു​​​​ത​​​​ല്‍ 80 വ​​രെ രൂ​​​​പ​​​​യു​​​​ടെ വര്‍ധ​​​​ന വ​​​​രാ​​​​മെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. വ​​​​ര്‍​​​​ഷം 600-700കോ​​​​ടി രൂ​​പ​​യു​​ടെ അ​​​​ധി​​​​കവ​​​​രു​​​​മാ​​​​നം സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ഇ​​​​തു​​​​വ​​​​ഴി ല​​​​ഭി​​​​ക്കും. 

കെയ്സിന് 400 രൂപയില്‍ കൂടുതല്‍ വില വരുന്ന മദ്യത്തിന് 35 ശതമാനം വില കൂട്ടാനാനാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. കെയ്സിന് 400 രൂപയില്‍ താഴെയാണെങ്കില്‍ പത്ത് ശതമാനം നികുതിയാവും ഏര്‍പ്പെടുത്തുക.

ഇ​​പ്പോ​​ള്‍ മ​​​​ദ്യ​​​​ത്തി​​​​ന് വി​​​​വി​​​​ധ സെ​​​​സു​​​​ക​​​​ള്‍ അ​​​​ട​​​​ക്കം വിലയുടെ 200 മു​​​​ത​​​​ല്‍ 210 വ​​രെ ശ​​​​ത​​​​മാ​​​​ന​​മാ​​​​ണ് നി​​​​കു​​​​തി ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​ത്.  

മെയ് 17-ന് മൂന്നാം ഘട്ട lock down അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവില്‍പന ആരംഭിക്കാന്‍ സ‍ര്‍ക്കാ‍ര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ മദ്യവില്‍പന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓണ്‍ലൈന്‍ മദ്യവില്‍നപനയ്ക്കുള്ള സാധ്യതയും സ‍ര്‍ക്കാ‍ര്‍ പരിശോധിച്ചു വരികയാണ്. ഇതിനായുള്ള മൊബൈല്‍ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ  കണ്ടെത്താന്‍ കേരള സ്റ്റാ‍ര്‍ട്ടപ്പ് മിഷന് സ‍ര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ഇന്ന് മുതല്‍ സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പക്ഷേ ഇരുന്ന് കുടിക്കാന്‍ അനുമതിയില്ല. കുപ്പി കൊണ്ടുവരണം…..!! 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here