ഇന്ത്യാനാ പോലീസ് ∙ കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്കും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ഫെഡറൽ ഗവൺമെന്റ് നൽകുന്ന സ്റ്റിമുലസ് ചെക്ക് ഡെലിവറി ചെയ്യുന്നത് വൈകിയതിൽ കോപാകുലനായ യുവാവ് പോസ്റ്റൽ ജീവനക്കാരിയെ വെടിവെച്ചു കൊന്നു.തിങ്കളാഴ്ച ചെക്ക് ഡെലിവറി ചെയ്യുന്നതിന് ഈസ്റ്റ് മിഷിഗൺ സ്ട്രീറ്റിനും നോർത്ത് ഷെർമൻ ഡ്രൈവിനു സമീപമുള്ള വീടിനു മുമ്പിൽ വച്ചാണ് പോസ്റ്റൽ ജീവനക്കാരി എഞ്ചല സമ്മമേഴ്സിന് (45) വെടിയേറ്റത്. ഇതു സംബന്ധിച്ചു പ്രതിയെന്ന് സംശയിക്കുന്ന ടോണി കുഷിൻ ബെറിയെ (21) പൊലീസ് അറസ്റ്റു ചെയ്തു. രണ്ടാഴ്ച മുമ്പാണ് ചെക്ക് ഡെലിവറി ചെയ്യുന്നതിന് ഏഞ്ചല, ടോണിയുടെ വീട്ടിൽ എത്തിയത്. വീടിനു മുമ്പിലുണ്ടായിരുന്ന നായയെ ഭയപ്പെട്ട ഏഞ്ചല ചെക്ക് ഡെലിവറി ചെയ്യാതെ, വീടിനു മുമ്പിൽ നായയെ ഒഴിവാക്കണമെന്ന് ഒരു കുറിപ്പ് എഴുതി വച്ചു മടങ്ങുകയായിരുന്നു. തിങ്കളാഴ്ച ചെക്ക് ഡെലിവറി ചെയ്യുന്നതിനെത്തിയ ഏഞ്ചലയും ടോണിയുമായി തർക്കമുണ്ടാകുകയും കൈയിലുണ്ടായിരുന്ന തോക്കു കൊണ്ടു ടോണി ഏഞ്ചലയുടെ മാറിൽ നിറയൊഴിക്കുകയുമായിരുന്നു. ഏഞ്ചലയും ടോണിയുടെ വീട്ടുകാരും തമ്മിൽ ചെക്ക് ഡെലിവറിയെ സംബന്ധിച്ചു തർക്കമുണ്ടായതായി നാഷണൽ അസോസിയേഷൻ ഓഫ് ലറ്റേഴ്സ് കാരിയർ പ്രസിഡന്റ് പോൾ ടോം പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായില്ല എന്ന് പൊലീസും വെളിപ്പെടുത്തി.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…