മുംബൈ: ആര്‍തര്‍ സെന്‍ട്രല്‍ ജയിലില്‍ 77 തടവുപുള്ളികള്‍ക്കും 26 പൊലീസുദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പ്രകടമായ രോഗലക്ഷങ്ങള്‍ ഇല്ലാതിരുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും എന്നാണ് റിപ്പോര്‍ട്ട്.
45 കാരനായ വിചാരണ തവുകാരനും രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും ബുധനാഴ്ച രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജയിലില്‍ പരിശോധന നടത്തിയത്. എല്ലാ തടവുപുള്ളികളെയും സുരക്ഷാ ജീവനക്കാരെയും സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. ഇതിന്റെ പരിശോധനാ ഫലം വ്യാഴാഴ്ച എത്തിയതോടെയാണ് ഇേത്രയധികം പേര്‍ക്ക് രോഗം വ്യാപിച്ച വിവരം അറിയുന്നത്. 77 തടവുപുള്ളികള്‍ക്കും 26 ഉദ്യോഗസ്ഥര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇത്രയധികം പേര്‍ക്ക് രോഗം ബാധിച്ചെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ജയിലിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 103 ആയെന്നും അദ്ദേഹം പറഞ്ഞു.
രോഗം സ്ഥിരീകരിച്ചവരെയെല്ലാം ജി.ടി ആശുപത്രിയിലേക്കും സെന്റ് ജോര്‍ജ്ജ് ആശുപത്രിയിലേക്കും വെള്ളിയാഴ്ച രാവിലെ മാറ്റും.
800 പേരെ ഉള്‍ക്കൊള്ളാന്‍ മാത്രം സൗകര്യമുള്ള ഈ ജയിലില്‍ വിചരണത്തടവുകാരെയടക്കം 2,800 പേരെയാണ് പാര്‍പ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ ജയിലില്‍ പാലിക്കപ്പെട്ടിരുന്നില്ലെന്നാണ് വിവരം.
മുംബൈയിലെ ഏറ്റവും പഴയ ജയിലാണിത്. കസ്തൂര്‍ബ ആശുപത്രിക്ക് സമീപത്തായാണ് ആര്‍തര്‍ ജയില്‍ സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…