Categories: AmericaInternational

ട്രംപിന്റെ പ്രസംഗത്തിന്റെ കോപ്പി നാന്‍സി പെലോസി പരസ്യമായി കീറി പ്രതിഷേധിച്ചു. – പി പി ചെറിയാന്‍


വാഷിങ്ടന്‍ ഡിസി: ഫെബ്രുവരി 4 ന് പ്രസിഡന്റ് ട്രംപ് നടത്തിയ യൂണിയന്‍ അഡ്രസില്‍, വിതരണം ചെയ്ത പ്രസംഗത്തിന്റെ കോപ്പി പരസ്യമായി കീറി യുഎസ് ഹൗസ് സ്പീക്കറും ഡമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ നാന്‍സി പെലോസി പ്രതിഷേധിച്ചു. 
ബുധനാഴ്ച ന്യൂയോര്‍ക്ക് ടൈം രാത്രി 9 മണിക്ക് ആരംഭിച്ച പ്രസംഗത്തിലുടനീളം ട്രംപ് ഗവണ്‍മെന്റ് നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചും ഒബാമ ഭരണകൂടത്തിന്റെ പരാജയങ്ങള്‍ ചൂണ്ടികാട്ടിയതുമാകാം പെലോസിനെ പ്രകോപിപ്പിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തിന്റെ ഒടുവില്‍ പ്രസിഡന്റും, വൈസ് പ്രസിഡന്റും, പോഡിയത്തില്‍ നില്‍ക്കുമ്പോഴായിരുന്നു  പ്രസംഗത്തിന്റെ കോപ്പി കീറി നാന്‍സി പെലോസിയുടെ പ്രതിഷേധപ്രകടനം കാമറകള്‍ പകര്‍ത്തിയത്. കീഴ്‌വഴക്കമനുസരിച്ചു അമേരിക്കന്‍ പ്രസിഡന്റിനെ പ്രസംഗത്തിനായി ക്ഷണിച്ച നാന്‍സി ഭവ്യമായി അഭിസംബോധന ചെയ്യാതിരുന്നതും, ട്രംപ് നാന്‍സിക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കാതിരുന്നതും (വിട്ടു പോകുകയോ, മനഃപൂര്‍വ്വമോ) നാന്‍സിയെ പ്രകോപിച്ചിരിക്കാം.
അമേരിക്കയ്ക്ക് പ്രഥമ സ്ഥാനം നല്‍കുന്നതിനും അനധികൃത കുടിയേറ്റക്കാര്‍ക്കു ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിനും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ഗര്‍ഭച!്ഛിചിദ്രത്തെ നിരുത്സാഹപ്പെടുത്തുന്നതിനും അമേരിക്കയ്‌ക്കെതിരെ ഭീഷിണി മുഴക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കുന്നതിനും ഗവണ്‍മെന്റ് പ്രതിജ്ഞ ബന്ധമാണെന്ന് ട്രംപ് പ്രഖ്യാപിച്ചത് സദസ്യര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്

Cherian P.P.

Recent Posts

രാജു കുന്നക്കാട്ടിന് ഡോ. അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ്

ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള  2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…

2 hours ago

ഐഒസി കേരള ചാപ്റ്ററിന്റെ പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു; സാൻജോ മുളവരിക്കൽ പ്രസിഡന്റ്, പുന്നമട ജോർജുകുട്ടി ചെയർമാൻ

ഡബ്ലിൻ:  ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി…

2 hours ago

കാലഹരണപ്പെട്ട IRP കാർഡുമായി യാത്ര ചെയ്യുന്നവർക്കായി താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തി

2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…

16 hours ago

20th Garshom International Awards Announced

Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…

17 hours ago

DART ക്രിസ്മസ് സീസൺ ലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യം മുതൽ സർവീസ് ആരംഭിക്കും

ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…

18 hours ago

2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…

18 hours ago