മാതൃദിനത്തിൽ കണ്ണുനീരോടെ മക്കളെ കാത്തത്തിരിക്കുന്ന അമ്മമാര്‍ – പി.പി. ചെറിയാന്‍
യുട്ട: യുട്ടാ കൗണ്ടിയില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാതായ രണ്ടു വിദ്യാര്‍ഥിനികളെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ മേയ് 10 ഞായറാഴ്ച പുനരാരംഭിച്ചു.സാള്‍ട്ട്‌ലേക്ക് സിറ്റിയില്‍ നോല്‍സ് എന്നറിയപ്പെടുന്ന തടാകത്തില്‍ കുളിക്കാനിറങ്ങിയ ഇരുവരേയും ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥയും ആഴത്തിലേക്ക് വലിച്ചു കൊണ്ടു പോയതാണോ എന്നു സംശയിക്കുന്നതായി യുട്ടാ കൗണ്ടി ഷെറിഫ് സെര്‍ജന്റ് സ്‌പെന്‍സര്‍ അറിയിച്ചു.
പ്രസില്ല(18), സോഫിയ (17) എന്നീ കൂട്ടുകാരികളെ മേയ് 8 ബുധനാഴ്ചയാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കുട്ടികളിരുവരും വെള്ളത്തിലേക്ക് താഴ്ന്നുപോകുന്നതോ പുറത്തുവരുന്നതോ ആരും കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അവര്‍ എങ്ങനെയെങ്കിലും തിരിച്ചെത്തുമെന്നും പൊലീസും കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശ്വസിക്കുന്നു. ബുധനാഴ്ച മുതല്‍ ആരംഭിച്ച തിരച്ചിലില്‍ നിരവധി ബോട്ടുകളും ഹെലികോപ്റ്ററുകളും പങ്കെടുത്തുവെങ്കിലും കണ്ടെത്താനായിട്ടില്ല. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ച തിരച്ചില്‍ മദേഴ്‌സ് ഡേയില്‍ വീണ്ടും പുനഃരാരംഭിച്ചു.
മക്കളുമായി മദേഴ്‌സ് ഡേ ആഘോഷിക്കുവാന്‍ ഒരുങ്ങിയിരുന്ന കുടുംബാംഗങ്ങള്‍ ഇപ്പോഴും മക്കള്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്.
സരട്ടോഗ സ്പ്രിംഗില്‍ നിന്നുള്ള പ്രസില്ലയും, ഈഗിള്‍ മൗണ്ടന്‍സിലെ സോഫിയായും പഠനത്തില്‍ അതിസമര്‍ത്ഥരായിരുന്നു. കാണാതായ വിദ്യാര്‍ഥികളോടുള്ള ആദരസൂചകമായി സ്‌നേഹിതര്‍ മേയ് 9 ശനിയാഴ്ച വിജില്‍ സംഘടിപ്പിച്ചു.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…