വാഷിംഗ്ടണ്‍: ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലികള്‍ 30000 പേര്‍ക്ക് കൊവിഡ് രോഗം വ്യാപിക്കാന്‍ കാരണമാകുമെന്ന് പഠനം. 700 ഓളം പേര്‍ രോഗം ബാധിച്ച് മരിക്കാനും ഈ റാലികള്‍ കാരണമാകുമെന്ന് പഠനം പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 20 മുതല്‍ സെപ്റ്റംബര്‍ 22 വരെ 18 ഓളം റാലികളാണ് ട്രംപ് നടത്തിയത്.
റാലികളില്‍ മാസ്‌കും സാമൂഹിക അകലവും കൃത്യമായി പാലിച്ചിരുന്നില്ല അതുകൊണ്ടു തന്നെ രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമായേക്കും എന്നാണ് റിപ്പോർട്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. വെള്ളിയാഴ്ചയാണ് യൂണിവേഴ്സിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. മരണപ്പെടുന്നത് റാലികളിൽ പങ്കെടുത്തവരായിരിക്കണമെന്നില്ലെന്നും, റാലിയിൽ പങ്കെടുത്തവരുമായി സമ്പർക്കത്തിലെത്തിയ അനാരോഗ്യമുള്ളവരും പ്രായമുള്ളവരും മരണപ്പെട്ടിരിക്കാനാണ് സാധ്യതഎന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
“വലിയ ഗ്രൂപ്പ് ഒത്തുചേരലുകളിൽ COVID-19 പ്രക്ഷേപണത്തിന്റെ അപകടസാധ്യത സംബന്ധിച്ച പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകളെയും ശുപാർശകളെയും ഞങ്ങളുടെ വിശകലനം ശക്തമായി പിന്തുണയ്ക്കുന്നു, പ്രത്യേകിച്ചും മാസ്കുകളുടെ ഉപയോഗവും സാമൂഹിക അകലവും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ അളവ് കുറവായിരിക്കുമ്പോൾ. ട്രംപ് റാലികൾ നടന്ന കമ്മ്യൂണിറ്റികൾ രോഗത്തിന്റെയും മരണത്തിന്റെയും കാര്യത്തിൽ ഉയർന്ന വില നൽകേണ്ടി വരും, “ഗവേഷകർ പഠനത്തിൽ പറഞ്ഞു.
അതേസമയം അമേരിക്കയില്‍ ഇതുവരെ 8.7 മില്യണ്‍ ആളുകള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കോവിഡ് രോഗം ബാധിച്ച് മരിച്ചത് ഏകദേശം 225,000 പേരാണ്.
ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട…
ഒക്‌ലഹോമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ റോബർട്ട് മോറിസ് (64) ജയിൽ മോചിതനായി.…
സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ 'ജസ്റ്റിസ് ഡെമോക്രാറ്റ്‌സ്' തങ്ങളുടെ സഹസ്ഥാപകൻ കൂടിയായ സായ്കത്ത്…
A Luas extension linking Dublin city centre to Bray via UCD and Sandyford has been…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് യുസിഡി, സാൻഡിഫോർഡ് വഴി ബ്രേയിലേക്ക് പോകുന്ന ഉയർന്ന ശേഷിയുള്ള ലുവാസ് ലൈനിന്റെ പദ്ധതികൾ രൂപരേഖ…
ബുൾവെർഡെ (ടെക്സസ്): ടെക്സസിലെ ഹിൽ കൺട്രി കോളേജ് പ്രിപ്പറേറ്ററി ഹൈസ്കൂളിൽ അധ്യാപികയെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം 15 വയസ്സുകാരനായ വിദ്യാർത്ഥി…