gnn24x7

ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലികള്‍ 30000 പേര്‍ക്ക് കൊവിഡ് രോഗം വ്യാപിക്കാന്‍ കാരണമാകുമെന്ന് പഠനം

0
260
gnn24x7

വാഷിംഗ്ടണ്‍: ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലികള്‍ 30000 പേര്‍ക്ക് കൊവിഡ് രോഗം വ്യാപിക്കാന്‍ കാരണമാകുമെന്ന് പഠനം. 700 ഓളം പേര്‍ രോഗം ബാധിച്ച് മരിക്കാനും ഈ റാലികള്‍ കാരണമാകുമെന്ന് പഠനം പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 20 മുതല്‍ സെപ്റ്റംബര്‍ 22 വരെ 18 ഓളം റാലികളാണ് ട്രംപ് നടത്തിയത്.

റാലികളില്‍ മാസ്‌കും സാമൂഹിക അകലവും കൃത്യമായി പാലിച്ചിരുന്നില്ല അതുകൊണ്ടു തന്നെ രോഗവ്യാപനം വര്‍ധിക്കാന്‍ കാരണമായേക്കും എന്നാണ് റിപ്പോർട്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. വെള്ളിയാഴ്ചയാണ് യൂണിവേഴ്സിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. മരണപ്പെടുന്നത് റാലികളിൽ പങ്കെടുത്തവരായിരിക്കണമെന്നില്ലെന്നും, റാലിയിൽ പങ്കെടുത്തവരുമായി സമ്പർക്കത്തിലെത്തിയ അനാരോഗ്യമുള്ളവരും പ്രായമുള്ളവരും മരണപ്പെട്ടിരിക്കാനാണ് സാധ്യതഎന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

“വലിയ ഗ്രൂപ്പ് ഒത്തുചേരലുകളിൽ COVID-19 പ്രക്ഷേപണത്തിന്റെ അപകടസാധ്യത സംബന്ധിച്ച പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകളെയും ശുപാർശകളെയും ഞങ്ങളുടെ വിശകലനം ശക്തമായി പിന്തുണയ്ക്കുന്നു, പ്രത്യേകിച്ചും മാസ്കുകളുടെ ഉപയോഗവും സാമൂഹിക അകലവും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ അളവ് കുറവായിരിക്കുമ്പോൾ. ട്രംപ് റാലികൾ നടന്ന കമ്മ്യൂണിറ്റികൾ രോഗത്തിന്റെയും മരണത്തിന്റെയും കാര്യത്തിൽ ഉയർന്ന വില നൽകേണ്ടി വരും, “ഗവേഷകർ പഠനത്തിൽ പറഞ്ഞു.

അതേസമയം അമേരിക്കയില്‍ ഇതുവരെ 8.7 മില്യണ്‍ ആളുകള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കോവിഡ് രോഗം ബാധിച്ച് മരിച്ചത് ഏകദേശം 225,000 പേരാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here