ലീഗ് സിറ്റി (ടെക്സാസ് ): മലയാളി സമാജം ഓഫ് ലീഗ് സിറ്റി ഹൈസ്കൂൾ കുട്ടികൾക്കുവേണ്ടി ഒരുക്കുന്ന കരിയർ കോമ്പസ് (Career Compass) 2024, മെയ് 18ന് ലീഗ് സിറ്റി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടും.
വിവിധ മേഖലകളിൽനിന്നുമുള്ള പ്രഗൽഭരായ വ്യക്തികൾ ക്ലാസുകൾ നയിക്കും. കുട്ടികൾക്കുള്ള ഉപരിപഠനത്തെപ്പറ്റിയും അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിലുള്ള വിവിധയിനം സ്കോളർഷിപ്പുകൾ അഡ്മിഷൻ പ്രോസസ്സുകൾ എന്നവയെപ്പറ്റിയെല്ലാം വിവരിച്ചുകൊണ്ടുള്ള ക്ലാസ്സുകളായിരിക്കും നടത്തപ്പെടുക. അതുപോലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അവരുടെ വിദ്യാഭ്യാസപരമായ ചോദ്യങ്ങൾക്കു ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതായിരിക്കും. സേവനങ്ങൾ തികച്ചും സൗജന്യമായിരിക്കും.
ഹൈസ്കൂൾ കുട്ടികളെ കൂടാതെ ഏതു ക്ലാസ്സുകളിൽ പഠിക്കുന്നവരായാലും ഇതിൽ പങ്കെടുക്കാവുന്നതാണ്. പരിമിതമായ സീറ്റുകൾ മാത്രമുള്ളതുകൊണ്ടു രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ബിനീഷ് ജോസഫ് അറിയിച്ചു. താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റർ ജിജു ജോണുമായി ബന്ധപ്പെടുക (+1-409-354-2518).
റിപ്പോർട്ട്: ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…