America

അമ്മയെ പലതവണ കുത്തികൊലപ്പെടുത്തിയ 21കാരനായ മകൻ അറസ്റ്റിൽ

ഫ്രോസ്റ്റ്പ്രൂഫ്(ഫ്‌ളോറിഡ): ശനിയാഴ്ച്ച  വീട്ടിലെത്തി അമ്മയെ പലതവണ കുത്തികൊല പ്പെടുത്തിയ കേസിൽ   21 കാരനായ കോളേജ് വിദ്യാർത്ഥിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയതായി കൗണ്ടി ഷെരീഫ് ഗ്രേഡി ജുഡു അറിയിച്ചു.

 ഗെയ്‌നസ്‌വില്ലെയിലെ ഫ്ലോറിഡ സർവകലാശാലയിൽ നിന്ന് 165 മൈൽ (266 കിലോമീറ്റർ) ദൂരെയുള്ള ഫ്രോസ്റ്റ്‌പ്രൂഫിലെ വീട്ടിൽ നടക്കുന്ന കുടുംബ പരിപാടിയിൽ പങ്കെടുക്കാനാണ് ഇമ്മാനുവൽ  എസ്പിനോസ എത്തിയത് .വാതിൽ തുറന്ന്  അയാൾ അമ്മയുടെ അടുത്തെത്തിയപ്പോൾ അമ്മയെ തുടരെ  കുത്താൻ തുടങ്ങി, തുടർന്ന് കൊലപാതകത്തെക്കുറിച്ചു അറിയിക്കാൻ ഇമ്മാനുവൽ 911-ൽ വിളിച്ചതായി പോൾക്ക് കൗണ്ടി ഷെരീഫ് ഗ്രേഡി ജുഡ് പറഞ്ഞു.

 മറ്റൊരു ബന്ധുവുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അമ്മ എൽവിയ എസ്പിനോസയെ  (46) ഇമ്മാനുവൽ ആക്രമിച്ചത്.തന്നെ പല തവണ ‘അമ്മ  പ്രകോപിപ്പിച്ചതായും ഇമ്മാനുവൽ പറഞ്ഞു.

“ഞങ്ങൾ അവനോട് സംസാരിച്ചു, അവൻ കുറ്റം സമ്മതിച്ചു.  ‘നിങ്ങൾക്കറിയാമോ, എൻ്റെ അമ്മയെ കൊല്ലാൻ ഞാൻ ഒരുപാട് വർഷങ്ങളായി ആഗ്രഹിച്ചിരുന്നു, കാരണം അവൾ എന്നെ പ്രകോപിപ്പിച്ചു ,’ കൗണ്ടി ഷെരീഫ് ജൂഡ് പറഞ്ഞു.

അമ്മ രണ്ടാം ക്ലാസ് അധ്യാപികയായിരുന്നു, സമൂഹത്തിൻ്റെ പ്രിയപ്പെട്ടവളായിരുന്നു, ജൂഡ് പറഞ്ഞു.

“ഇതൊരു ഭയാനകമായ സംഭവമാണ്,” ജൂഡ് പറഞ്ഞു. “ഇത് വളരെ ദുഖകരമായ ദിവസമാണ്, വിശദീകരിക്കാനാകാത്ത, ക്രൂരമായ കൊലപാതകം,” അദ്ദേഹം പറഞ്ഞു.ജയിൽ രേഖകൾ അനുസരിച്ചു എസ്പിനോസ ഒരു അഭിഭാഷകനെ ചുമതലപെടുത്തിയിട്ടില്ല.

റിപ്പോർട്ട്:  പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

2 hours ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

5 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

1 day ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

1 day ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

1 day ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

1 day ago