America

മോട്ടോർ സൈക്കിൾ സംഘാംഗംങൾ തമ്മിൽ വെടിവെപ്പു 3 പേർ മരണം 5 പേർക്ക് പരിക്ക് -പി പി ചെറിയാൻ

റെഡ് റിവർ, ന്യൂ മെക്സിക്കോ : ന്യൂ മെക്സിക്കോയിൽ വാർഷിക റെഡ് റിവർ മെമ്മോറിയൽ ഡേ മോട്ടോർസൈക്കിൾ റാലിയിൽ രണ്ട് നിയമവിരുദ്ധ ബൈക്ക് സംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും  ചെയ്തു.മരിച്ചവരും പരിക്കേറ്റവരും മോട്ടോർ സൈക്കിൾ സംഘത്തിലെ അംഗങ്ങളാണെന്ന് ന്യൂ മെക്സിക്കോ സ്റ്റേറ്റ് പൊലീസ് പറയുന്നു.

ബാൻഡിഡോസും, വാട്ടർ ഡോഗ്‌സ് മോട്ടോർസൈക്കിൾ സംഘവും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് സംസ്ഥാന പോലീസ് പറഞ്ഞു
വെടിയേറ്റവരെ ന്യൂ മെക്സിക്കോയിലെയും കൊളറാഡോയിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. താവോസിലെ ഹോളി ക്രോസ് ഹോസ്പിറ്റൽ, അൽബുക്കർക്കിയിലെ യുഎൻഎം ഹോസ്പിറ്റൽ, കൊളറാഡോയിലെ ഡെൻവർ ഹോസ്പിറ്റൽ എന്നിവ വെടിവയ്പ്പിൽ ഉൾപ്പെട്ടവരെ ചികിത്സിച്ചു.

വെടിവെപ്പുമായി ബന്ധപ്പെട്ട്  ജേക്കബ് കാസ്റ്റിലോയ്‌ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.മാത്യു ജാക്‌സണെതിരെ  മദ്യശാലയിൽ അനധികൃതമായി തോക്ക് കൈവശം വച്ചതിനും .ക്രിസ്റ്റഫർ ഗാർസിയക്കെതിരെകൊക്കെയ്ൻ കൈവശം വെച്ചതിനുമാണ് കേസെടുത്തിരികുന്നത്

ആന്റണി സിൽവ (ലോസ് ലൂനാസിൽ നിന്ന് 26 വയസ്സ്) – ബാൻഡിഡോസ് മോട്ടോർസൈക്കിൾ സംഘത്തിലെ അംഗം.റാൻഡി സാഞ്ചസ് (ആൽബുക്വെർക്കിൽ നിന്ന് 46 വയസ്സ്) – വാട്ടർ ഡോഗ്സ് മോട്ടോർസൈക്കിൾ സംഘത്തിലെ അംഗം.ഡാമിയൻ ബ്രൂക്സ് (സോക്കോറോയിൽ നിന്ന് 46 വയസ്സ്) – ബാൻഡിഡോസ് മോട്ടോർസൈക്കിൾ സംഘത്തിലെ അംഗംഎന്നിവരാണ് മരിച്ചതെന്നും   തിരിച്ചറിഞ്ഞിട്ടുണ്ട്

വാരാന്ത്യത്തിൽ സുരക്ഷ വർധിപ്പിച്ചും റോവിംഗ് പട്രോളിംഗ് നടത്തിയും  എൻഫോഴ്‌സ്‌മെന്റ് ശക്തമാക്കുമെന്ന്.ന്യൂ മെക്‌സിക്കോ സ്‌റ്റേറ്റ് പോലീസ് പറയുന്നു.വെടിവെപ്പിൽ ഉൾപ്പെട്ടവരെല്ലാം പോലീസ് കസ്റ്റഡിയിലാണെന്നും . രംഗം സുരക്ഷിതമാണെന്നും പൊതു സുരക്ഷയ്ക്ക് ഒരു ഭീഷണിയില്ലെന്നും പോലീസ് പറഞ്ഞു.

Sub Editor

Recent Posts

Revolut ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…

15 hours ago

അയർലണ്ടിലെ കോർക്ക് സീറോ- മലബാർ സഭാ സമൂഹത്തിന് പുതിയ ദൈവാലയം.വിശ്വാസയാത്രയിലെ നാഴികക്കല്ല്.

കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…

17 hours ago

ലുവാസ് ഗ്രീൻ ലൈനിൽ വൈദ്യുതി തടസം; സർവീസുകൾ പരിമിതപ്പെടുത്തി

ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ വൈദ്യുതി തടസം നേരിട്ടതിനെ തുടർന്ന് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി സബ്സ്റ്റേഷനിലെ തകരാർ പരിഹരിക്കുന്നതിനായാണ്…

19 hours ago

‘Be Emergency Ready’: അടിയന്തര സാഹചര്യം വന്നാൽ എന്തുചെയ്യണം? വീടുകളിൽ നിർബന്ധമായും കരുതേണ്ടതെന്തെല്ലാം?

യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ അയർലൻഡ് എത്രത്തോളം തയ്യാറാണ്? യൂറോപ്പിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നതിനിടെ, വലിയ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അയർലൻഡ്…

1 day ago

ഡബ്ലിനിൽ 680MW ഗ്യാസ് പ്ലാന്റ്; ജനവാസ മേഖലയ്ക്ക് സമീപത്തെ പദ്ധതിയിൽ ആശങ്ക

വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…

2 days ago

‘മോഹന വള്ളി’ പൂർത്തിയായി

ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…

2 days ago