America

തോക്കുധാരി നിശാക്ലബിൽ നടത്തിയ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടു; 25 പേർക്ക് പരിക്ക്- പി പി ചെറിയാൻ

കൊളറാഡോ: കൊളറാഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടതായും 25 പേർക്ക് പരിക്ക് പറ്റിയതായും ഞായറാഴ്ച  പോലീസും സിറ്റി അധിക്രതരും  നടത്തിയ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. നവംബര് 19 ശനിയാഴ്ചയായിരുന്നു ഈ ദാരുണ സംഭവം. വെടിയുതിർത്ത 22 കാരനായ തോക്കുധാരി ആൻഡേഴ്സൺ  ലീ ആൾഡ്രിച്ചിനെ  പോലീസ് കസ്റ്റഡിയിൽ അറസ്റ്റ് ചെയ്തു. വെടിവെപ്പിൽ പരിക്കേറ്റ ഇയ്യാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വവര്‍ഗാനുരാഗികള്‍ക്കായി പാര്‍ട്ടി നടത്താറുള്ള കൊളറാഡോയിലെ  ക്യൂ ക്ലബ്ബിലാണ് വെടിവെപ്പ് നടന്നിരിക്കുന്നത്.  സ്വവർഗാനുകാരികളായ  പുരുഷന്‍മാരും ലെസ്ബിയന്‍ സ്ത്രീകളുമാണ് എവിടെ സന്ദര്ശനത്തിനെത്തുക  വിവിധ കലാപരിപാടികളും കരോക്കെയും ഡിജെയുമൊക്കെ ഉള്‍പ്പെടുത്തി രാത്രിയാണ് ഇവിടെ പാര്‍ട്ടികള്‍ നടക്കാറുള്ളത്.


2016-ൽ ഫ്ലോറിഡയിലെ ഒർലാൻഡോയിലെ സ്വവർഗാനുരാഗികളുടെ നിശാക്ലബിൽ സമാനരീതിയിൽ ഒരു അക്രമസംഭവം ഉണ്ടായിരുന്നു. അന്ന് 49 പേരാണ് കൊല്ലപ്പെട്ടത്. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഒരു നേതാവിനോട് കൂറ് പുലർത്തുന്നതായി വെടിവെപ്പ് നടത്തിയയാൾ അവകാശപ്പെട്ടിരുന്നു.പോലീസുമായുള്ള ഏറ്റുമുട്ടലിൽ പിന്നീട് ഇയാളും കൊല്ലപ്പെട്ടിരുന്നു.
അമേരിക്കയിൽ നടക്കരുതാത്ത സംഭവമാണ് ഇവിടെ നടന്നിരിക്കുന്നതെന്നു  ഞാനും ജിൽ ബൈഡനും കൊല്ലപ്പെട്ടവരുടെയും പരികേറ്റവരുടെയും കുടുംബാംഗങ്ങൾക്കു വേണ്ടി  പ്രാര്ഥിക്കുന്നതായും  പ്രസിഡന്റ് ബൈഡൻ ഒരു പ്രസ്താവനയിൽ പറഞ്ഞു .

Sub Editor

Recent Posts

ശമ്പള ചർച്ചയിൽ തീരുമാനമായില്ല; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്കിന് സാധ്യത

നവംബർ 11-ന് ദേശീയ പണിമുടക്ക് നടത്തുന്നത് പരിഗണനയിൽ; യൂണിയനുകളുടെ യോഗം തിങ്കളാഴ്ച അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കത്തിൽ സർക്കാർ–ട്രേഡ്…

35 mins ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങളിൽ വൻ മാറ്റം; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും പെർമിറ്റ് പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; അഞ്ചാമത്തെ പെർമിറ്റ് ഇനി ലഭിക്കില്ല ലേണർ ഡ്രൈവിങ് പെർമിറ്റ് ഉപയോഗിക്കുന്നവർക്കായി…

2 hours ago

ജന്മദിനത്തിൽ ഇരട്ടി മധുരമായി രാജു കുന്നക്കാട്ടിന് പതിനെട്ടാം അവാർഡ്

മികച്ച നാടക രചനക്ക് സിറ്റി ലൈറ്റ് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് അവാർഡിനാണ് രാജു അർഹമായത്. കോട്ടയം മാറ്റൊലിയുടെ …

5 hours ago

L368; അനൂപ് സത്യൻ – മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…

21 hours ago

അയർലണ്ടിൽ മോട്ടോർവേ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു; ജനുവരി 1 മുതൽ പുതിയ നിരക്കുകൾ

M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…

24 hours ago

അയർലണ്ടിൽ 2,700-ലധികം ഒഴിഞ്ഞ കെട്ടിടങ്ങൾ!ഒറ്റ ക്ലിക്കിൽ കണ്ടെത്താം; വീടാക്കാൻ €70,000 വരെ ഗ്രാന്റ്

രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകാവുന്ന സാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് 2,700-ലധികം ഉപേക്ഷിക്കപ്പെട്ടതും ജീർണാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ വെബ്സൈറ്റ് പുറത്തിറക്കി.…

1 day ago