America

ഫ്‌ളോറിഡയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് 5 കൗമാരക്കാർക്കു ദാരുണാന്ത്യം -പി പി ചെറിയാൻ

ഫോർട്ട് മിയേഴ്‌സ് : ഫ്‌ളോറിഡയിലെ ഫോർട്ട് മിയേഴ്‌സിൽ നിയന്ത്രണം വിട്ട കാർ ദുരൂഹ സാഹചര്യത്തിൽ  തടാകത്തിലേക്ക് മറിഞ്ഞ് 5 കൗമാരക്കാർ മരിച്ചു.അഞ്ച് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ  കാർ അപകടത്തിലേക്ക് നയിച്ചത് എന്താണെന്ന് പോലീസ്  പരിശോധിച്ചുവരുന്നു …കറുത്ത കിയ സെഡാനിൽ യാത്ര ചെയ്തിരുന്ന  18 നും 19 നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും മരിച്ചതായി ഫോർട്ട് മിയേഴ്‌സ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.   ചലഞ്ചർ ബൊളിവാർഡ് ഫോർട്ട് മിയേഴ്സിലെ ടോപ്പ് ഗോൾഫ് വേയിലേക്ക് തിരിയുമ്പോൾ ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നു പ്രാഥമിക അന്വേഷണത്തിൽ ലഭ്യമായ സൂചന . കാർ ഒരു ജലാശയത്തിൽ മുങ്ങിയായിരുന്നു മരണം സംഭവിച്ചത്‌ .
18 വയസ്സുള്ള ജീസസ് സലീനാസ്, ബ്രീന കോൾമാൻ, ജാക്‌സൺ ഐർ, അമാൻഡ ഫെർഗൂസൺ, 19 കാരനായ എറിക് പോൾ എന്നിവരെ ചൊവ്വാഴ്ച പോലീസ് തിരിച്ചറിഞ്ഞു.

കൗമാരക്കാരായ നാല് പേർ – എറിക് പോൾ, ജാക്‌സൺ ഐർ, അമൻഡ ഫെർഗൂസൺ, ബ്രെന്ന കോൾമാൻ – അടുത്തുള്ള ടെക്‌സാസ് റോഡ്‌ഹൗസ് റെസ്റ്റോറന്റിൽ ഒരുമിച്ച് ജോലി ചെയ്യുകയും നല്ല സുഹൃത്തുക്കളായിരുന്നു.  തങ്ങളുടെ പ്രിയപ്പെട്ട ജീവനക്കാരെ ആദരിക്കുന്നതിനായി റെസ്റ്റോറന്റ് തിങ്കളാഴ്ച അടച്ചു.
സംഭവത്തെ ക്കുറിച്ചു അറിവുള്ളവർ  വിശദാംശങ്ങൾ അറ്റ്ലസ് വൺ പബ്ലിക് സേഫ്റ്റി ആപ്പിലേക്കോ SWFL ക്രൈം സ്റ്റോപ്പേഴ്‌സ് മുഖേനയോ സമർപ്പിക്കാൻ ഫോർട്ട് മിയേഴ്‌സ് പോലീസ് ആവശ്യപ്പെട്ടു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

€5,000 ക്യാഷ്ബാക്ക് ഓഫർ നീട്ടി Haven Mortgage; Green 4-Year Fixed Rate ഉപഭോക്താക്കൾക്കും ഇനി ക്യാഷ്ബാക്ക്

അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…

10 hours ago

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

1 day ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

1 day ago

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

1 day ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

1 day ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

2 days ago