America

6 ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾക്ക് പോൾ & ഡെയ്‌സി സോറോസ് ഫെലോഷിപ്പുകൾ

ന്യൂയോർക്ക്: ഇമ്മിഗ്രന്റ്സിന് വേണ്ടിയുള്ള മെറിറ്റ് അധിഷ്ഠിത ബിരുദ സ്കൂൾ പ്രോഗ്രാമായ പോൾ & ഡെയ്‌സി സോറോസ് ഫെലോഷിപ്പിൻ്റെ 2024-ലെ 30 വിജയികളിൽ ആറ് ഇന്ത്യൻ അമേരിക്കക്കാരും ഉൾപ്പെടുന്നു. ആയുഷ് കരൺ, അക്ഷയ് സ്വാമിനാഥൻ, കീർത്തന ഹോഗിരാള, മാളവിക കണ്ണൻ, ശുഭയു ഭട്ടാചാര്യ, അനന്യ അഗസ്റ്റിൻ മൽഹോത്ര എന്നിവരാണ് പട്ടികയിലുള്ള ആറ് ഇന്ത്യൻ അമേരിക്കക്കാർ. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ അവരുടെ ബിരുദ പഠനത്തിനായി ഓരോരുത്തർക്കും $90,000 വരെ ധനസഹായം ലഭിക്കും.

 2,323 അപേക്ഷകരിൽ നിന്ന് 30 പേരാണ്  അവരുടെ നേട്ടങ്ങൾക്കും പഠന മേഖലകളിലുടനീളം യുണൈറ്റഡ് സ്റ്റേറ്റ്‌സിന് അർത്ഥവത്തായ സംഭാവനകൾ നൽകാനുള്ള അവരുടെ കഴിവിനുമായി തിരഞ്ഞെടുക്കപ്പെട്ടത്.

26 വർഷം മുമ്പ് ഫെലോഷിപ്പ് സ്ഥാപിതമായത് മുതൽ പ്രോഗ്രാം 80 ദശലക്ഷത്തിലധികം ഫണ്ടിംഗ് നൽകി. ഫെലോഷിപ്പിനായി മുൻപ് തിരഞ്ഞെടുക്കപെട്ടവരിൽ യുഎസ് സർജൻ ജനറൽ വിവേക് മൂർത്തി ഉൾപ്പെടുന്നു. ഇന്ത്യൻ വംശജനായ ആദ്യത്തെ സർജൻ ജനറലായ അദ്ദേഹം എബോള, സിക്ക, കൊറോണ വൈറസ് എന്നിവയ്‌ക്കെതിരായ ദേശീയ പ്രതികരണത്തിന് നേതൃത്വം നൽകാൻ സഹായിച്ചു.

റിപ്പോർട്ട്: പി. പി. ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

36 mins ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

7 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

7 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

1 day ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

1 day ago