America

ഡാളസ്സിൽ വൃദ്ധയെ വെടിവെച്ചു കൊലപ്പെടുത്തിയ 48കാരന്റെ വധശിക്ഷ നടപ്പാക്കി -പി പി ചെറിയാൻ

ടെക്സാസ് : വധശിക്ഷ ഒഴിവാക്കാനുള്ള പോരാട്ടത്തിൽ പ്രമുഖ ജൂത പ്രവർത്തകരുടെ പിന്തുണ നേടിയെങ്കിലും 48 കാരനായ ജൂതൻ ജെഡിഡിയ മർഫിയായുടെ  വധശിക്ഷ ടെക്സസ്സിൽ നടപ്പാക്കി. 2000-ൽ ഡാലസ് കൗണ്ടിയിൽ 80 വയസ്സുള്ള ബെർട്ടി ലീ കണ്ണിംഗ്ഹാമിനെ കാർജാക്കിംഗിനിടെ  വെടിവെച്ചുകൊന്നതിനാണു   ഒക്ടോബര് 10 ചൊവാഴ്ച രാത്രിയിൽ  മാരകമായ വിഷ മിശ്രിതം കുത്തിവച്ചു മർഫിയായുടെ  വധശിക്ഷ നടപ്പാക്കിയത്. ടെക്സസ്സിൽ ഈ വർഷം നടപ്പാക്കുന്ന ആറാമത്തെ വധശിക്ഷയാണിത്.

ചൊവ്വാഴ്ച രാത്രി യുഎസ് സുപ്രീം കോടതി ജെഡിഡിയ മർഫിയുടെ വധശിക്ഷയ്ക്ക് പച്ചക്കൊടി കാണിച്ചു. വധശിക്ഷയ്‌ക്കെതിരായ 21-ാം ലോക ദിനത്തിന്റെ അവസാന മണിക്കൂറിലാണ് ടെക്‌സാസ് പൗരനെ വധിച്ചത്.

പ്രതിയുടെ  അവസാന പ്രസ്താവനയിൽ, ഇരയുടെ കുടുംബത്തോട് മർഫി ക്ഷമാപണം നടത്തി.. തുടർന്ന് മർഫി ഒരു ദീർഘമായ ബൈബിൾ വാക്യം ഉദ്ധരിച്ചു – സങ്കീർത്തനം 34 – അവസാനിപ്പിക്കുന്നതിന് മുമ്പ്: ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

ഫെഡറൽ ജില്ലാ കോടതി വെള്ളിയാഴ്ച അദ്ദേഹത്തിന് വധശിക്ഷ സ്റ്റേ അനുവദിച്ചിരുന്നു. എന്നാൽ സ്റ്റേ നീക്കാൻ അറ്റോർണി ജനറലിന്റെ ഓഫീസ് അപ്പീൽ നൽകി. ചൊവ്വാഴ്‌ച, അദ്ദേഹത്തിന്റെ അഭിഭാഷകർ സ്‌റ്റേയ്‌ക്കായി മറ്റൊരു അഭ്യർഥന നടത്തി, അടുത്തിടെ ഒരു സംസ്ഥാന ജയിലിൽ തീപിടിത്തത്തിനിടെ അദ്ദേഹം കുത്തിവയ്ക്കാൻ നിശ്ചയിച്ചിരുന്ന മരുന്നുകൾ പുകയും കടുത്ത ചൂടും കാരണം കേടായതായി വാദിച്ചു, പക്ഷേ ആ അപേക്ഷ നിരസിക്കപ്പെട്ടു. യുഎസ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി അവസാന നിമിഷം തള്ളി.
ടെക്‌സാസിൽ ഈ വർഷം മൂന്ന് വധശിക്ഷകൾ കൂടി നടത്താനുണ്ട്. സമീപ ദശകങ്ങളിൽ സംസ്ഥാനം മറ്റേതിനേക്കാളും കൂടുതൽ തടവുകാരെ വധിച്ചിട്ടുണ്ടെങ്കിലും, കാലിഫോർണിയ – വർഷങ്ങളായി വധശിക്ഷ നടപ്പാക്കിയിട്ടില്ല. 1819 മുതൽ, ടെക്സസ് സ്റ്റേറ്റ് 1,334 പേരെ വധിച്ചു.  ടെക്സസ്സിലെ ഏറ്റവും അവസാന വധശിക്ഷ 2023 ഫെബ്രുവരി 9-നായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

6 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

6 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

8 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

9 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago