ആർക്കാണ് റേഡിയോ കേട്ടുകൊണ്ടിരിക്കാൻ ഇഷ്ടമല്ലാത്തത് . ഈ പുതുവർഷത്തിൽ ഐറിഷ് മലയാളികൾക്കായി ഇതാ ഒരു മലയാളം റേഡിയോ. “നാടൻ ചായ റേഡിയോ“, പേരിൽ തന്നെ വ്യത്യസ്തത അറിയിക്കുന്ന ഒരു റേഡിയോ ചാനൽ ഈ മാസം 25 നു സംപ്രേഷണം ആരംഭിക്കുകയാണ്.
രാവിലെ 6 മുതൽ 10 വരെ ബ്രേക്ഫാസ്റ്റ് വിത്ത് നാടൻ ചായ, 10 മുതൽ 1 വരെ ദ ഓപ്പൺ മൈക്ക്, വൈകിട്ട് 4 മുതൽ 8 വരെ നാടൻ ചായയും കടിയും, രാത്രി 8 മുതൽ നൈറ്റ് ഡ്രൈവ് എന്നിങ്ങനെ നിങ്ങൾക്കിഷ്ടപ്പെടുന്ന വ്യത്യസ്ത ശൈലിയുമായി ജനഹൃദയങ്ങളിലേക്ക് എത്തുന്ന നാടൻ ചായ റേഡിയോയിലേക്ക് എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയിൽ സ്വാഗതം ചെയ്യുന്നു.
നാടൻ ചായ റേഡിയോ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ് കൂടാതെ നിങ്ങളുടെ യാത്രകൾ മനോഹരമാക്കാൻ വാഹനങ്ങളിൽ ആൻട്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയിലും ലഭ്യമാണ്.
അർമാദം എന്ന ഷോർട് ഫിലിം അണിയിച്ചൊരുക്കിയ നാടൻ ചായ യു ട്യൂബ് ചാനലിന്റെ അണിയറ പ്രവർത്തകരായ Mr Jibin M John ( Founder and Director), Mr Sunil Carlow ( Director) Mr Sanju Saji (Director), Mr Manu Mathew Thuruthel( Director) എന്നിവരുടെ കഴിഞ്ഞ 2 വർഷത്തെ കഠിന പ്രയത്നത്തിന്റെയും നിരീക്ഷണത്തിന്റെയും ഫലമായാണ് ഈ ചാനൽ ജനങ്ങളിലേക്ക് എത്തുന്നത്. ഇവർ നിരവധി പരസ്യ ചിത്രങ്ങളും മറ്റും ചെയ്തു ശ്രദ്ധേയരായിട്ടുണ്ട്.
ഔദ്യോകികമായി ഉത്ഘാടനം ചെയ്യുന്നതിന് മുൻപേ തന്നെ 300 ഓളം ശ്രോതാക്കൾ നാടൻ ചായ റേഡിയോ കേൾക്കുന്നു എന്നതുതന്നെ ജനഹൃദയങ്ങളിലെ സ്വീകാര്യത വിളിച്ചറിയിക്കുന്നു. നാടൻ ചായ റേഡിയോ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
Tune to the Radio with Naadan Download the Apps Now. Links below.
App Store:
https://apps.apple.com/us/app/naadan-chaaya-radio/id6739214821
Google Play:
https://play.google.com/store/apps/details?id=radio.broadcast.naadanchaayaradio.player
Also Available on Apple Car Play & Android Auto.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…
റോയൽ സ്പൈസ്ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്നാക്ക്സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…