America

മിനിയാപൊളിസിൽ പൊതുപണിമുടക്കിന് സമാനമായ സാഹചര്യം: ICE നടപടികൾക്കെതിരെ ആയിരങ്ങൾ തെരുവിൽ

മിനിയാപൊളിസ്: അമേരിക്കയിലെ മിനസോട്ടയിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജൻസികൾ നടത്തുന്ന കർശനമായ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ ആയിരങ്ങൾ പങ്കെടുത്ത വമ്പിച്ച പ്രതിഷേധ മാർച്ച് നടന്നു. ‘സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ദിനം’ എന്ന് പേരിട്ട പ്രതിഷേധത്തിന്റെ ഭാഗമായി മിനിയാപൊളിസ് നഗരത്തിൽ പൊതുപണിമുടക്കിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.

നൂറുകണക്കിന് ബിസിനസ് സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ജോലിക്കോ സ്കൂളിലോ പോകാതെയും ഷോപ്പിംഗ് ഒഴിവാക്കിയും ജനങ്ങൾ പ്രതിഷേധത്തിൽ പങ്കുചേർന്നു. യു.എസ്. ബാങ്ക് സ്റ്റേഡിയം മുതൽ ടാർഗെറ്റ് സെന്റർ വരെയായിരുന്നു പ്രതിഷേധ മാർച്ച്.

ഇമിഗ്രേഷൻ അറസ്റ്റുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മിനിയാപൊളിസ്-സെന്റ് പോൾ വിമാനത്താവളത്തിൽ പ്രതിഷേധിച്ച ഡസൻ കണക്കിന് മതനേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

സൗത്ത് മിനിയാപൊളിസിൽ രണ്ട് വയസ്സുള്ള പെൺകുട്ടിയെയും പിതാവിനെയും ഐസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചതും, അഞ്ചുവയസ്സുകാരനെ ‘ഇരയാക്കി’ പിതാവിനെ പിടികൂടിയെന്ന ആരോപണവും പ്രതിഷേധത്തിന്റെ ആക്കം കൂട്ടി.

പ്രാദേശിക അധികൃതർ ഫെഡറൽ ഏജൻസികളുമായി സഹകരിക്കാത്തതാണ് സംഘർഷങ്ങൾക്ക് കാരണമെന്ന് മിനിയാപൊളിസ് സന്ദർശിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കുറ്റപ്പെടുത്തി. എന്നാൽ മിനിയാപൊളിസ് പോലീസ് ഈ ആരോപണം നിഷേധിച്ചു.

നേരത്തെ പള്ളിയിലെ ശുശ്രൂഷ തടസ്സപ്പെടുത്തിയതിന് അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തക നെക്കിമ ലെവി ആംസ്ട്രോങ്ങ് ഉൾപ്പെടെയുള്ള മൂന്ന് പേരെ വെള്ളിയാഴ്ച ഉച്ചയോടെ വിട്ടയച്ചു. ഇമിഗ്രേഷൻ ഏജൻസികളുടെ ‘ഓപ്പറേഷൻ മെട്രോ സർജ്’ എന്ന നടപടിക്കെതിരെ കനത്ത രോഷമാണ് സംസ്ഥാനത്തുടനീളം ഉയരുന്നത്.

വാർത്ത – പി പി ചെറിയാൻ

Follow Us on Instagram!
GNN24X7 IRELAND https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

IRP കാർഡ് പുതുക്കലിലെ കാലതാമസം; ക്രാന്തി അയർലണ്ടിന്റെ പ്രതിഷേധം ഇന്ന്

ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…

3 hours ago

WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു

2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…

17 hours ago

ഓസ്‌ട്രേലിയയിലെ ബിഗ് ഫോർ ബാങ്കുകളിൽ മൂന്നെണ്ണം അടുത്ത ആഴ്ച നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺ‌വെൽത്ത്…

20 hours ago

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

22 hours ago

You’re Invited to Celebrate the 115th Birthday of L. Ron Hubbard!

Join us for a special evening honouring the life and legacy of Scientology founder Mr.…

22 hours ago

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

1 day ago