ഡാളസ് : 2019-ൽ 9 വയസ്സുള്ള ബ്രാൻഡോണിയ ബെന്നറ്റിനെ കൊലപ്പെടുത്തിയ കേസിൽ ക്യാപിറ്റൽ കൊലപാതക കുറ്റം നേരിടുന്നതിനിടയിൽ ഒളിവിൽപ്പോയ പ്രതി ടൈറീസ് സിമ്മൺസിനെ (23) ഒക്‌ലഹോമയിൽ അറസ്റ്റ് ചെയ്തു
കേസിൽ ജൂൺ 5 ന് ടൈറീസ് സിമ്മൺസ് വിചാരണക്കു ഹാജരാകേണ്ടതായിരുന്നു . .വിചാരണയ്‌ക്ക് ദിവസങ്ങൾക്കുമുമ്പ് നാടുവിട്ട പ്രതിയെ ഒക്‌ലഹോമയിലെ തുൾസയിൽ വെച്ചാണ് പിടികൂടിയത് .ഏകദേശം ഒരാഴ്ചയായി, സിമ്മൺസിനെ ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു
ഈ കുറ്റകൃത്യത്തിൽ പ്രതിചേർത്തിരുന്ന മൂന്ന് പേരിൽ ഒരാളാണ് ടൈറീസ് സിമ്മൺസ് .
വീട്ടുതടങ്കലിലായിരുന്ന 23കാരന്റെ കണങ്കാൽ മോണിറ്റർ നീക്കം ചെയ്ത ശേഷം കാണാതായതായി ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു
ഒക്‌ലഹോമയിൽ അറെസ്റ്റിലായ പ്രതിയെ ഡാളസിലേക്ക് തിരികെ കൊണ്ടുപോകും.
കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം വരെ തടവ് അനുഭവിക്കേണ്ടിവരും.
കണങ്കാൽ മോണിറ്റർ വെട്ടിമാറ്റുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള ബില്ലിൽ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ഒപ്പുവച്ചതിന് തൊട്ടുപിന്നാലെയാണ് സിമ്മൺസിനായുള്ള തിരച്ചിൽ. സെപ്റ്റംബർ 1 മുതൽ നിയമം പ്രാബല്യത്തിൽ വരും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…
ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…
മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…
പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…
ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…
അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…