America

ഭാര്യയെയും മകളെയും വെടിവെച്ച ശേഷം മധ്യവയസ്കൻ സ്വയം വെടിവച്ചു മരിച്ചു -പി പി ചെറിയാൻ

ഹൂസ്റ്റൺ(ടെക്‌സസ്) – വെസ്റ്റ് ഹൂസ്റ്റണിലെ ഹൈവേ 6 ന് സമീപമുള്ള വീട്ടിൽ  ഭാര്യയെയും മകളെയും തുടർന്ന്  വെടിവെച്ച ശേഷം മധ്യവയസ്കൻ സ്വയം വെടിവച്ചു മരിച്ചുവെന്ന് പോലീസ് അറിയിച്ചു. പ്രെസ്റ്റൺ ക്ലിഫ് കോർട്ടിലെ 13400 ബ്ലോക്കിലെ ഒരു ടൗൺഹോമിന് പുറത്ത് പുലർച്ചെ 5:30 നാണ് മാരകമായ വെടിവയ്പ്പ് നടന്നത്.

പോലീസ് എത്തിയപ്പോൾ ദമ്പതികളുടെ 13 വയസ്സുള്ള മകളെ  വീടിന് പുറത്ത് കണ്ടെത്തി, ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ഉദ്യോഗസ്ഥൻ വെടിയേറ്റ സ്ത്രീയുടെ ഒരു  കൈ വാതിലിനടിയിൽ സഹായത്തിനായി ആംഗ്യം കാണിക്കുന്നത് ശ്രദ്ധിച്ചു. ഉദ്യോഗസ്ഥർ അകത്തു പ്രവേശിക്കുവാൻ പോകുമ്പോൾ, മറ്റൊരു  വെടിയൊച്ച കേട്ടു.

മുറിയിൽ പ്രവേശിച്ചപ്പോൾ വെടിയേറ്റ് മരിച്ച മധ്യവയസ്‌കനെ കണ്ടതായി പോലീസ് പറഞ്ഞു. രണ്ട് സ്ത്രീകളെ ജീവനോടെയാണെങ്കിലും പരിക്കേറ്റതായും അവർ കണ്ടെത്തി. ഇയാളുടെ ഭാര്യയുടെ തലയിലും 20 വയസ്സിനു മുകളിൽ പ്രായമുള്ള മകളുടെ കൈയിലും വെടിയേറ്റിരുന്നു. രണ്ടു പേരെയും  ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇവരുടെ പേരുവിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്താണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല.” അസിസ്റ്റന്റ് ചീഫ് മേഗൻ ഹോവാർഡ് കൂടെ പറഞ്ഞു. ആരാണ് 911-ൽ വിളിച്ചതെന്ന് വ്യക്തമല്ല, എന്നാൽ വീടിനുള്ളിലുണ്ടായിരുന്നവരിൽ ഒരാളാണ് വിളിച്ചതെന്ന് ഹോവാർഡ് പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

3 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

10 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

16 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago