America

ട്രംപ് ഉയർത്തിയ “തിരഞ്ഞെടുപ്പ് തട്ടിപ്പിന്റെ സിദ്ധാന്തങ്ങൾ” തെളിവില്ലാത്തതെന്ന് റോൺ ഡിസാന്റിസ് -പി പി ചെറിയാൻ

ഫ്ലോറിഡ :2020 ലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ  മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തി കാണിച്ച  തിരഞ്ഞെടുപ്പ് തട്ടിപ്പിന്റെ സിദ്ധാന്തങ്ങൾ “തെളിവില്ലാത്തതെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് വെള്ളിയാഴ്ച പറഞ്ഞു.

“മോഷ്ടിച്ച തിരഞ്ഞെടുപ്പെന്ന” ട്രംപിന്റെ അവകാശവാദങ്ങളെക്കുറിച്ചുള്ള ഗവർണറുടെ നിലപാട് വിശദീകരിക്കാമോ എന്ന് ചോദിച്ചപ്പോൾ, തന്റെ പതിവ് ഒഴിഞ്ഞുമാറലിൽ നിന്ന് വ്യതിചലിച്ച ഡിസാന്റിസ്, റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനുള്ള തന്റെ പ്രധാന എതിരാളിയെ പരാമർശിക്കാതെ ആശയം നിരസിക്കുകയായിരുന്നു.

2020 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം അധികാരത്തിൽ തുടരാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഫെഡറൽ ആരോപണങ്ങളിൽ ട്രംപ് വ്യാഴാഴ്ച കുറ്റക്കാരനല്ലെന്ന് വാദിച്ചതിനു  പിന്നാലെയാണ് ഡിസാന്റിസിന്റെ പ്രസ്താവനകൾ.

മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെയും മുൻ അർക്കൻസാസ് ഗവർണർ ആസാ ഹച്ചിൻസണെയും പോലെയുള്ള ശക്തമായ വിമർശനം ഡിസാന്റിസ് ട്രംപിനെതിരെ പ്രകടിപ്പിച്ചില്ല.

കുറ്റപത്രം വായിച്ചിട്ടില്ലെന്ന് സമ്മതിച്ചിട്ടും, “ഗവൺമെന്റിന്റെ ആയുധവൽക്കരണം അവസാനിപ്പിക്കുന്നതിനും” അമേരിക്കക്കാർക്ക് അവരുടെ സ്വന്തം ജില്ലകളിലേക്ക് കേസുകൾ കൈമാറാനുള്ള കഴിവ് നൽകുന്നതിനുമുള്ള മാറ്റങ്ങൾക്കായി  ഡിസാന്റിസ് വാദിച്ചു . വാഷിംഗ്ടണിൽ ന്യായമായ വിചാരണ സാധ്യമാകുമായിരുന്നില്ല എന്ന ട്രംപിന്റെ വാദവുമായി ആ നിർദിഷ്ട പരിഷ്കാരങ്ങൾ യോജിക്കുന്നു.

തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഡിസാന്റിസ് പലപ്പോഴും സംഭാഷണം വഴിതിരിച്ചുവിട്ടിരുന്നു.ക്യാപ്പിറ്റൽ കലാപം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഒരു പ്രസ്താവന ഇറക്കിയെങ്കിലും, ജനുവരി 6 ലെ ആക്രമണത്തെ “വിപ്ലവം” എന്ന് മുദ്രകുത്താൻ ഡിസാന്റിസും വിസമ്മതിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

4 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

12 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

14 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

16 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

1 day ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

1 day ago