America

ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 4ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്‌ആർഎ) ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ നടത്തുന്നു.

ആഘോഷപരിപാടികൾ സെപ്തംബർ 4 ന് ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ ആസ്ഥാന കേന്ദ്രമായ കേരളാ  ഹൗസിൽ വച്ച് നടത്തപ്പെടും (1415, Packer Ln, Stafford, TX 77477) മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാൻ  കെൻ മാത്യു ഓണ സന്ദേശം നൽകും. ഹൂസ്റ്റണിൽ സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖർ ആശംസകൾ അറിയിക്കും.  

എച്ച്ആർഎ പ്രസിഡണ്ട് ബാബു കൂടത്തിനാലിൽ അദ്ധ്യക്ഷത വഹിയ്ക്കും.

ചെണ്ടമേളം,വള്ളംകളി, ഓണപ്പാട്ടുകൾ, മാവേലിയുടെ എഴുന്നള്ളത്ത്, അത്ത പൂക്കളം തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഈ വർഷത്തെ “റാന്നി മന്നനെയും” “റാന്നി മങ്ക” യെയും ആഘോഷ മദ്ധ്യേ തിരഞ്ഞെടുക്കും. വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ആഘോഷങ്ങൾ സമാപിക്കും.

സന്ദീപ് തേവർവേലിൽ (പെറി ഹോംസ് സെയിൽസ് കൺസൽട്ടൻറ് ) ജോബിൻ ആൻഡ് പ്രിയൻ റിയൽ എസ്റ്റേറ്റ് ടീം, രെഞ്ചു രാജ് (മോർട്ട് ഗേജ് ബ്രോക്കർ),  ചാണ്ടപ്പിള്ള മാത്യൂസ് ഇൻഷുറൻസ് (ടിഡബ്ലിയുഫ്ജി), ഈഡൻ ഫ്രെയിംസ് ഫോട്ടോഗ്രാഫി, ബിജു തച്ചനാലിൽ (കെവിൻ എയർകണ്ടീഷനിംഗ് ആൻഡ് ഹീറ്റിംഗ്), റജി.വി.കുര്യൻ (ഇന്റർനാഷണൽ സ്റ്റാൻഡേർഡ് വാൽവ് ) സുരേഷ് രാമകൃഷ്ണൻ (മിസോറി സിറ്റി അപ്നാ ബസാർ ) എന്നിവർ ഈ ആഘോഷത്തെ സ്പോൺസർ ചെയ്തു സഹായിക്കുന്നു.  .  

റവ. ഫാ. ഏബ്രഹാം സഖറിയ (ജെക്കു അച്ചൻ) , ബാബു കൂടത്തിനാലിൽ, ബിനു സഖറിയ, ജിൻസ് മാത്യു കിഴക്കേതിൽ,  ജോയ് മണ്ണിൽ, ജീമോൻ റാന്നി, റോയ് തീയാടിക്കൽ,  ബിജു സഖറിയാ, മാത്യൂസ് ചാണ്ടപ്പിള്ള സി.ജി.ഡാനിയേൽ, വിനോദ് ചെറിയാൻ, ഷീജ ജോസ്, സജി ഇലഞ്ഞിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ആഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.  

ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ റാന്നി നിവാസികളെയും കുടുംബസമേതം ആഘോഷ പരിപാടിയിലേക്ക് ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.  

കൂടുതൽ വിവരങ്ങൾക്ക്,

ബാബു കൂടത്തിനാലിൽ (പ്രസിഡണ്ട് ) – 713 291 9895
ബിനു സഖറിയ ( ജനറൽ സെക്രട്ടറി ) – 865 951 9481  
ജിൻസ് മാത്യു കിഴക്കേതിൽ (ട്രഷറർ) – 832 278 9858

PRO: ജീമോൻ റാന്നി 

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

8 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

9 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

12 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

19 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago