ഹൂസ്റ്റണ് : ആഗസ്റ്റ് 30 ന് ചൊവ്വാഴ്ച ഇന്റര്നാഷണല് പ്രയര്ലൈനില് (ഐപിഎൽ) മാർത്തോമാ സഭയിലെ സീനിയർ വൈദികനും മാർത്തോമാ സൺഡേസ്കൂൾ മുൻ ജനറൽ സെക്രട്ടറിയുമായ റവ ഡോ മോനി മാത്യു മുഖ്യ പ്രഭാഷണം നല്കുന്നു.
വിവിധ രാജ്യങ്ങളിലുള്ളവര് പ്രാര്ഥനയ്ക്കും ദൈവവചന കേള്വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്നാഷണല് പ്രയര് ലയ്ന്. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്ക്ക് ടൈം) പ്രയര്ലൈന് സജീവമാകുന്നത്.
വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല് പേരെ ആകര്ഷിക്കുന്നു. ആഗസ്റ്റ് 30 നു ചൊവ്വാഴ്ചയിലെ പ്രയര് ലൈന് സന്ദേശം നല്കുന്ന മോനി മാത്യു അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ് നമ്പർ ഡയല്ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര് അറിയിച്ചു.
ഹൂസ്റ്റണ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല് വിവരങ്ങള് അറിയുന്നതിനും പ്രയര് ലൈനില് പങ്കെടുക്കുന്നതിന് താഴെ കാണുന്ന, ഫോണ് നമ്പരുമായി ബന്ധപ്പെടണമെന്ന് സംഘാടകര് അഭ്യര്ഥിച്ചു.
ഫോണ്: ടി.എ. മാത്യു (ഹൂസ്റ്റണ്) 713 436 2207, സി.വി. സാമുവേല് (ഡിട്രോയിറ്റ്) 586 216 0602(കോര്ഡിനേറ്റര്).
PRO: ജീമോൻ കോന്നി
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…