Categories: America

അമേരിക്ക കടന്നു പോകാനിരിക്കുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലം; 2.4 ലക്ഷത്തോളം ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് ട്രംപ്

വാഷിങ്ടൺ: അമേരിക്ക കടന്നു പോകാനിരിക്കുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലമാണെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.”വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം”. വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാലും ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം പേര്‍ വരെ മരിച്ചേക്കാമെന്നാണ് വൈറ്റ് ഹൗസ് കണക്കാക്കുന്നത്‌. ഏപ്രില്‍ 30 വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു . യാ​ത്ര​ക​ൾ‌ ഒ​ഴി​വാ​ക്കാ​നും റ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ പോ​ക​രു​തെ​ന്നും വീ​ട്ടി​ലി​രി​ക്കാ​നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ 15 ലക്ഷം മുതല്‍ 22 ലക്ഷം വരെ ആളുകള്‍ മരിക്കുമെന്നും വൈറ്റ് ഹൗസ് പറയുന്നു.മൂന്നിലൊന്നു അമേരിക്കക്കാര്‍ ലോക്ക്ഡൗണില്‍ കഴിയുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് ഈ മഹാമാരിയെ നേരിടാന്‍ നിലവിലുള്ള ഏക വഴിയെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്.

“ഒരു മായാജാല വാക്‌സിനോ ചികിത്സയോ ഇതിനില്ല. നമ്മുടെ മനോഭാവമാണ് ഈ മഹാമാരിയുടെ അടുത്ത 30 ദിവസത്തെ ഗതിനിർണ്ണയിക്കുക” എന്നാണ് കൊറോണ വൈറസ് റെസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍ ഡെബോറാഹ് ബിര്‍ക്‌സിന് അമേരിക്കക്കാരോട് പറയാനുള്ളത്.നിലവിലെ ദുരന്ത ലഘൂകരണ പ്രയത്‌നങ്ങളെല്ലാം പരിഗണിച്ചാലും അമേരിക്കയില്‍ ഒരു ലക്ഷത്തിനും 2.4 ലക്ഷത്തിനും ഇടയില്‍ വരെ ആളുകള്‍ മരിച്ചേക്കാമെന്ന കണക്കുകള്‍ അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ നിരത്തി.

സൂചിപ്പിച്ച കണക്കുകളിലെ മരണ നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും അതിനുളള പദ്ധതികള്‍ ഫലം കാണുന്നുണ്ടെന്നും പകര്‍ച്ചവ്യാധി സ്‌പെഷ്യലിസ്റ്റി അന്തോണി ഫൗസി അറിയിച്ചു.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ൽ 865 പേ​രാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സം ഇ​ത്ര​യു​മ​ധി​കം ആ​ളു​ക​ൾ മ​രി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3,889 ആ​യി. ഇ​തി​നി​ടെ മ​ര​ണ സം​ഖ്യ​യി​ൽ ചൈ​ന​യെ അ​മേ​രി​ക്ക പി​ന്നി​ടു​ക​യും ചെ​യ്തു.  അ​മേ​രി​ക്ക​യു​ടെ കൊ​റോ​ണ വ്യാ​പ​ന കേ​ന്ദ്ര​മാ​യ ന്യൂ​യോ​ർ​ക്കി​ൽ ഇ​ന്ന​ലെ മാ​ത്രം 8,658 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 208 പേ​ർ ഇ​ന്ന​ലെ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. ആ​കെ 1,550 പേ​രാ​ണ് ന്യൂ​യോ​ർ​ക്കി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് 75,983 പേ​ർ​ക്ക് ഇ​തു​വ​രെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു.

Newsdesk

Recent Posts

മനുഷ്യന്റെ മതിൽക്കെട്ടുകൾക്കപ്പുറം; സ്നേഹത്തിന്റെയും തിരിച്ചറിവിന്റെയും പാഠങ്ങൾ – സണ്ണി മാളിയേക്കൽ

വരുംതലമുറകൾക്കായി ചിന്തിക്കുന്ന ഏതൊരു അനുഭവസ്ഥന്റെയും ഉള്ള് തൊടുന്ന, ആഴത്തിലുള്ള ഒരു സത്യമുണ്ട്—മനുഷ്യൻ സ്വയം നിർമ്മിച്ച മതിൽക്കെട്ടുകളിൽ കുടുങ്ങിപ്പോകുന്നു എന്നത്. ആലുവ…

2 hours ago

അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളവർധന; 2029 മാർച്ച് വരെ 10.75% വർധന

400,000-ത്തിലധികം ജീവനക്കാർക്ക് ആനുകൂല്യം; കുറഞ്ഞ ശമ്പളക്കാരുടെ വരുമാനത്തിൽ കൂടുതൽ വർധന. അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാർക്ക് ആശ്വാസമായി പുതിയ ശമ്പള പരിഷ്കരണ…

2 hours ago

ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഷിക്കാഗോ: ഷിക്കാഗോയിലെ വെസ്റ്റേൺ സ്പ്രിങ്സിൽ ആംട്രാക് ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ 8…

2 hours ago

ടെക്സാസിൽ ആറുമാസത്തിനിടെ അയ്യായിരത്തിലധികം ഭിന്നശേഷി പാർക്കിംഗ് പെർമിറ്റുകൾ മോഷണം പോയി

ഹ്യൂസ്റ്റൺ: ടെക്സസ് സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടെ 5,000-ത്തിലധികം ഭിന്നശേഷി പാർക്കിംഗ് പെർമിറ്റുകൾ (ഹാൻഡിക്യാപ് പ്ലക്കാർഡുകൾ) മോഷണം പോയതായി…

3 hours ago

പ്ലംബിങ് തകരാറുമൂലം വീട്ടിൽ മലിനവാതകം നിറഞ്ഞു; ടെക്സസ് കുടുംബത്തിന് 2.16 കോടി ഡോളർ (ഏകദേശം 180 കോടിയിലധികം രൂപ) നഷ്ടപരിഹാരം വിധിച്ചു

ടെക്സസ്: വീടിന്റെ പ്ലംബിങ്ങിലുണ്ടായ ഗുരുതരമായ തരാറുമൂലം വർഷങ്ങളോളം മലിനവാതകം ശ്വസിക്കേണ്ടി വന്ന യുഎസിലെ ടെക്സസിലുള്ള ഫോർട്ട് വർത്ത് കുടുംബത്തിന് 2.16…

4 hours ago

നാസ്സ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആദരം ഏറ്റുവാങ്ങി ഡോണി കടമനിട്ട; ഡബ്ലിൽ മലയാളിയുടെ കഥയിൽ പാൻ ഇന്ത്യൻ മിസ്റ്ററി ത്രില്ലർ ‘ഭാമ’ തീയറ്ററുകളിൽ

അയർലണ്ടിലെ മലയാളി സമൂഹത്തിന് അഭിമാനമായി ഡബ്ലിനിലെ പ്രവാസി എഴുത്തുകാരൻ ഡോണി കടമനിട്ട. സിനിമാലോകത്തേക്കുള്ള ശ്രദ്ധേയ ചുവടുവെപ്പിന് NIC-യുടെ അംഗീകാരം. ഡബ്ലിനിൽ…

4 hours ago