America

അമേരിക്ക – യൂറോപ്പ് മാർത്തോമാ ഭദ്രാസനം മീഡിയ കമ്മിറ്റി പ്രഖ്യാപിച്ചു; റവ ജോർജ് എബ്രഹാം(കൺവീനർ), ഷാജി എസ് രാമപുരം (അസോസിയേറ്റ് കൺവീനർ) -പി പി ചെറിയാൻ

ന്യൂയോർക് : നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസനത്തിന്  മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റി അംഗങ്ങളെ നിയമിച്ചതായി ഭദ്രാസന എപ്പിസ്കോപ്പ ഡോ  ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ അറിയിച്ചു. ചൊവാഴ്ചയാണ് ഇതുസംബന്ധിച്ചു ഔദ്യോകീക പ്രഖ്യാപനം ഉണ്ടായത്. അടുത്ത മൂന്ന് വർഷത്തേക്കാണ് പുതിയ  കമ്മറ്റിയുടെ കാലാവധി.

റവ  ജോർജ് എബ്രഹാം (ഭദ്രാസന സെക്രട്ടറി) കൺവീനർ , ഷാജി എസ് രാമപുരം (അസോസിയേറ്റ് കൺവീനർ (ഡാളസ്)), റവ ഡെന്നിസ് എബ്രഹാം, തോമസ് മാത്യു (ജീമോൻ റാന്നി, ഹൂസ്റ്റൺ), അലൻ ജോൺ ചെന്നിത്തല (മിഷിഗൺ) എന്നിവർ കമ്മിറ്റി അംഗങ്ങളുമാണ്.

മാർത്തോമാ സഭയുടെ വിവിധ ഔധ്യോകീക സ്ഥാനങ്ങളിൽ വിജയകരമായി  പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും അമേരിക്കൻ സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗത്തെ സജീവ സാന്നിധ്യവും, മലയാളി ഓൺലൈൻ മാധ്യമരംഗത്തെ പ്രശസ്തരും  പ്രഗത്ഭരുമായ സീനിയർ   മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ഭദ്രാസന മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റി  രൂപീകരിക്കപ്പെട്ടിരിക്കുന്നത് സഭയുടെ പ്രത്യേക തീരുമാനങ്ങളും, ആനുകാലിക വിഷയങ്ങളും സഭാ  ജനങ്ങളിൽ അതാതു സമയത്തു അറിയിക്കുകയും, അവയെ കുറിച്ച് സഭാ  ജനങ്ങളിൽ അവബോധം വളർത്തുകയും ചെയ്യുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇവരിൽ നിക്ഷിപ്തമായിരിക്കുന്നത്. മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റി രൂപീക്രതമായതിനു ശേഷം തുടർച്ചയായി ഈ സ്ഥാനം അലങ്കരിക്കുന്ന ഷാജി എസ് രാമപുരത്തിന്റെ പരിചയസമ്പത്തു കമ്മറ്റിയുടെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾക്കു വലിയൊരു മുതൽകൂട്ടാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Sub Editor

Recent Posts

‘സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ  എന്താണ്? ‘മായൻ’ ടീസർ നൽകുന്ന ഉത്തരം എന്ത്?’

സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും…

16 hours ago

ഡബ്ലിനിൽ നവംബർ 10 മുതൽ 13 വരെ ഗതാഗത നിയന്ത്രണം; റോഡുകൾ അടയ്ക്കും, ലുവാസ് സർവീസുകൾക്കും നിയന്ത്രണം

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന നിർണായക ഉച്ചകോടികൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ…

16 hours ago

CR7 യുഗത്തിന് അന്ത്യം.! വിരമിക്കൽ പ്രഖ്യാപിച്ച് റൊണാൾഡോ

പോർച്ചുഗീസ് ജെഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…

17 hours ago

ബാങ്ക് ഓഫ് അയർലണ്ടിന്റെ ഓൺലൈൻ ബാങ്കിങ് സേവനങ്ങളിൽ തടസ്സം; മൊബൈൽ ആപ്പും ഓൺലൈൻ ബാങ്കിങ് വെബ്‌സൈറ്റും ലഭ്യമാകുന്നില്ല

അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം.…

18 hours ago

യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള CAO അപേക്ഷകൾ ആരംഭിച്ചു; ജനുവരി 20-നകം അപേക്ഷിച്ചാൽ ഫീസ് €35 മാത്രം

അയർലണ്ടിൽ 2027 അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള CAO (Central…

20 hours ago

‘രാഷസ വേട്ട’ ഫുൾ പായ്ക്കപ്പ്

സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…

23 hours ago