ഡാളസ്: പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയൺ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് മാത്രം സമാഹരിച്ച സഹായധനം കോട്ടയം മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളിലും ഉള്ള നിരാലംബരായവർക്ക് ഭക്ഷണം നൽകുന്ന നവജീവൻ സെന്റർ സ്ഥാപകൻ പി.യൂ തോമസിന് നൽകികൊണ്ട് ഈ വർഷത്തെ റീജിയൺ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
കോട്ടയത്തെ നവജീവൻ സെന്ററിൽ ജൂൺ 21 തിങ്കളാഴ്ച നടന്ന ലളിതമായ ചടങ്ങിൽ പി.എം.എഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അമേരിക്ക റീജിയൺന്റെ സഹായധനമായ 100000 രൂപ പി.യൂ തോമസിന്കൈമാറി. ചടങ്ങിൽ പി.എം.എഫ് കേരളാ സ്റ്റേറ്റ് കമ്മറ്റി കോർഡിനേറ്റർ ബിജു കെ.തോമസ്, പ്രസിഡന്റ് ബേബി മാത്യു, വൈസ്.പ്രസഡന്റ് ജയൻ.പി കൊടുങ്ങലൂർ ,സെക്രട്ടറി ജിഷിൻ പാലത്തിങ്കൽ, ട്രഷറാർ ഉദയകുമാർ.കെ ഗോപകുമാർ ,മധു എന്നിവർ പങ്കെടുത്തു.
അമേരിക്കൻ റീജിയൻ പ്രവർത്തനമാരംഭിച്ചു ചുരുങ്ങിയ സമയത്തിനുള്ളിൽ ചാരിറ്റി പ്രവർത്തനങ്ങൾക് നേത്ര്വത്വം നല്കാൻ കഴിഞ്ഞുവെന്നതിൽ അഭിമാനിക്കുന്നുവെന്നും, അതോടൊപ്പം പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പഠിച്ചു പരിഹാരം കണ്ടെത്തുന്നതിന് പരമാവധി ശ്രമിക്കുമെന്നും റീജിയൺ കോർഡിനേറ്റർ ഷാജീ എസ്.രാമപുരം അറിയിച്ചു.
പ്രവാസി മലയാളീ ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൺ കോർഡിനേറ്റർ ഷാജീ എസ്.രാമപുരത്തിന്റെ നേതൃത്വത്തിൽ പ്രൊഫ: ജോയ് പല്ലാട്ടുമഠം (പ്രസിഡന്റ്), തോമസ് രാജൻ (വൈസ്.പ്രസിഡന്റ്), സരോജ വർഗീസ് (വൈസ് പ്രസിഡന്റ്), ലാജി തോമസ് (സെക്രട്ടറി), രാജേഷ് മാത്യു (ജോയിന്റ് സെക്രട്ടറി), ജീ മുണ്ടക്കൽ (ട്രഷറാർ), റിനു രാജൻ, (ജോയിന്റ് ട്രഷറാർ).വിവിധ ഫോറങ്ങളുടെ അധ്യക്ഷന്മാരായ മാത്യുസ് ടി.മാത്യൂസ്, ഷീല ചെറു, പ്രൊഫ.സഖറിയ മാത്യു, ഡോ.അന്നമ്മ സഖറിയ, ബോബി വർക്കി, സൈജു വർഗീസ്, പൗലോസ് കുയിലാടൻ, സാജൻ ജോൺ, സഞ്ജയ് സാമുവേൽ, തോമസ് ജോസഫ്, ടോം ജേക്കബ്, നിജോ പുത്തൻപുരക്കൽ എന്നിവരടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മറ്റിയാണ് അമേരിക്ക റീജിയൺ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
(പി.പി ചെറിയാൻ,പി എം എഫ് ഗ്ലോബൽ കോർഡിനറ്റർ)
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…