Categories: America

ജോ ബൈഡന്റെയും ഡൊണാള്‍ ട്രംപിന്റെയും ജനസമ്മിതി സംബന്ധിച്ച സര്‍വ്വെകളും റിപ്പോര്‍ട്ടുകളും പുറത്ത്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം പ്രഖ്യാപിച്ചതോടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെയും റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ ട്രംപിന്റെയും ജനസമ്മിതി സംബന്ധിച്ച സര്‍വ്വെകളും റിപ്പോര്‍ട്ടുകളും പുറത്തുവന്നുതുടങ്ങി. നിലവിലെ പ്രസിഡന്റായ ട്രംപിനെ നേരിടുന്ന ബൈഡന് 71 ശതമാനം വിജയ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. ഫൈവ് തേര്‍ട്ടി എയിറ്റ് നടത്തിയ സര്‍വ്വെയുടെ ഫലത്തിമാണ് ബൈഡന്‍ അനുകൂലമാണ് അമേരിക്ക എന്ന അനുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസിനെ പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് വിദഗ്ധര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്. ട്രംപിന് 29 ശതമാനം മാത്രമാണ് വിജയ സാധ്യതയാണ് സര്‍വ്വെ ഫലം.

‘ബൈഡന് പിന്തുണയായി ട്രംപ് വിരുദ്ധ തരംഗമുണ്ടെന്നാണ് വിലയിരുത്താന്‍ കഴിയുന്നതെങ്കിലും, ദേശീയ തലത്തിലും പല സ്റ്റേറ്റുകളിലും ട്രംപ് അനുകൂല സാഹചര്യവുമുണ്ട്. കാരണം, മത്സരം കൊണ്ടുപിടിക്കാന്‍ ഇനിയും സമയമുണ്ട്’, ഫൈവ് തേര്‍ട്ടി എയിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ, കാത്തിരിക്കൂ, നിങ്ങള്‍ക്ക് വോട്ടെടുപ്പിനെ വിശ്വാസമില്ലേ? എന്നും ഫൈവ് തേര്‍ട്ടി എയിറ്റ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

2016ലെ തെരഞ്ഞെടുപ്പിനെ നയിച്ചത് ഹിലരി ക്ലിന്റനായിരുന്നു, ശരിയല്ലേ? അതെ. പക്ഷേ, വോട്ടെടുക്കല്‍ പ്രക്രിയയിലെ പിശകുകളിലായിരുന്നു ട്രംപിന്റെ വിജയമെന്നും ഫൈവ് തേര്‍ട്ടി എയിറ്റ് പറഞ്ഞു. ഹിലരി ക്ലിന്റനേക്കാള്‍ പിന്തുണയാണ് ട്രംപിനെതിരെ ബൈയിഡനുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

2016ലെ പല തെരഞ്ഞെടുപ്പ് സര്‍വ്വെകളും പരാജയമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ മത്സരത്തില്‍ മിക്ക സര്‍വ്വെ ഏജന്‍സികളും ഹിലരി ക്ലിന്റണ് അവസാന ദിവസം വരെ വലിയ പ്രതീക്ഷയായിരുന്നു നല്‍കിയിരുന്നത്.

ബൈ്ഡന്‍ തന്നെയാവും അടുത്ത അമേരിക്കന്‍ പ്രസിഡന്റെന്നാണ് പല സര്‍വ്വെകളും പറയുന്നത്. കൊവിഡ് പ്രതിരോധം, സാമ്പത്തിക പ്രതിന്ധി തുടങ്ങിയവ ട്രംപിന് മുന്നില്‍ വിലങ്ങുതടിയാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Newsdesk

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

2 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

4 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

4 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

6 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

18 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

1 day ago