നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി….
വാനിൽ ചിറകുവിരിച്ചു പറക്കും…
മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൽ… മേലേ.. വെൺ കെച്ചക്കൊടി പാറുന്നുണ്ടല്ലോ …
ഷിബു ചക്രവർത്തി രചിച്ച് നവാഗതനായ ജോദാനിയേൽ കുര്യാക്കോസ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകരിൽ ഏറെ ശ്രദ്ധേയനായ കപിൽ കപിലനാണ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റെ ഓർഡറിലെ ഇന്നു പുറത്തുവിട്ട വീഡിയോ ഗാനമാണിത്. ഈ ചിത്രത്തിലൂടെ രഞ്ചിത്ത് പുതിയൊരു സംഗീത സംവിധായകനേക്കൂടി മലയാള സിനിമക്കു പരിചയപ്പെടുത്തുന്നു. ജോ ദാനിയേൽ കുര്യാക്കോസ്..
സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി.മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ഈ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
തുടരും സിനിമയിലെ ജോർജ് സാറിനെ അവതരിപ്പിച്ച് കൈയ്യടി നേടിയ പ്രകാശ് വർമ്മ, മലയാളത്തിൻ്റെ മുൻനായികയും സമീപകാലത്ത് ബ്ലാസ്റ്റ് എന്ന തമിഴ് ചിത്രത്തിലൂടെ പ്രേഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത അഭിരാമിയുടേയും ഷോട്ടുകളിലൂടെ ആരംഭിക്കുന്ന ഈ ഗാനം പിന്നീട് അഞ്ചു ചെറുപ്പക്കാരുടെ ആനന്ദ മുഹൂർത്തങ്ങളിലേക്കും അവരുടെ കുടുംബ ജീവിതങ്ങളിലേക്കുമൊക്കെയാണ് കടന്നുചെല്ലുന്നത്.
അഞ്ചു ചെറുപ്പക്കാരുടെ ഈ സന്തോഷമുഹൂർത്തങ്ങൾ, മനോഹരമായ നിരവധി ദൃശ്യ വിരുന്നിലൂടെ വരച്ചുകാട്ടുമ്പോൾ പ്രേഷകനും നവ്യമായ ഒരനുഭൂതി സമ്മാനിക്കുമെന്ന തിൽ സംശയമില്ല..
നിരവധി മനോഹരമായ ലൊക്കേഷനുകളിലൂടെയാണ് ഈ ഗാനം കടന്നുപോകുന്നത്. യൂത്തിനെ ഏറെ ആകർഷിക്കുന്ന തായിരിക്കും ഈ ഗാനം. പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി ആക്ഷൻ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ലോ ആൻഡ് ഓർഡർ. റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലർ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
തൊണ്ണൂറു ദിവസത്തോളം വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ ചിത്രീകരിച്ച ഈ ചിത്രം വലിയ മുതൽമുടക്കിലാണ് എത്തുന്നത്. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്..
ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്‌സ് ആയ, ഫീനിക്സ് പ്രദൂ, പി.സി.സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിൻ്റെ ആക്ഷനുകൾ ഒരുക്കുന്നത്.
ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ്, ബാബു തോമസ്, ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്‌ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി, രമാദേവി അംബികാ നായർ എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ – ഷിബു ചക്രവർത്തി.
സംഗീതം – ജോ ഡാനിയേൽ.
പശ്ചാത്തല സംഗീതം ബിജിപാൽ.
ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ.
എഡിറ്റിംഗ് – മനോജ് കണ്ണോത്ത്.
കലാസംവിധാനം – സാബു റാം.
മേക്കപ്പ് – റോഷൻ എൻ. ജി.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി.
സൗണ്ട് ഡിസൈൻ – കിഷൻ സപ്താ.
ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വി ബോസ്.
ഡിസൈൻ – ആൻ്റെണി സ്റ്റീഫൻ.
കാസ്റ്റിംഗ് ഡയറക്ടർ – ശാലിനി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…
തൃശൂരിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് കല്യാൺ സിൽക്സിന്റെ സാരഥിയായ ടി.എസ്. പട്ടാഭിരാമൻ. ചെറിയൊരു തുണിക്കടയിൽ നിന്ന് ആരംഭിച്ച്, ദക്ഷിണേന്ത്യയിലെയും…
ഫ്ലോറിഡ :പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. കുടുംബാംഗങ്ങളാണ് ഈ വിയോഗവാർത്ത പുറത്തുവിട്ടത്.നവംബർ…
അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ…
കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…
ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത…