America

അങ്കത്തട്ട് @അമേരിക്ക: കേരള ഇലക്ഷൻ 2026 ഡിബേറ്റ് – മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ – ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌ ആവേശവുമായി അമേരിക്കയിലും സംവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കം കുറിച്ചു കൊണ്ട് ഹൂസ്റ്റണിൽ അരങ്ങേറുന്ന കേരള ഇലക്ഷൻ 2026 ഡിബേറ്റിന്റെ (അങ്കത്തട്ട് @അമേരിക്ക) ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (മാഗ്) ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്ററും ചേർന്ന് സംയുക്തമായാണ് ഡിബേറ്റ് സംഘടിപ്പിച്ചിരിക്കുതിനാൽ.

മാഗിന്റെ ആസ്ഥാനകേന്ദ്രമായ സ്റ്റാഫ്‌ഫോർഡിലെ കേരളാ ഹൗസിൽ വച്ച് മാർച്ച് 29 നു ഞായറാഴ്ച 5.30 യ്ക്ക് ഡിബേറ്റ് ആരംഭിയ്‌ക്കും.

ഈ സംവാദത്തിന് മലയാളികൾ തിങ്ങിപ്പാർക്കുന്ന ഹൂസ്റ്റണിൽ ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന്‌ സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ മലയാളികൾ ആവേശപൂർവം കാത്തിരിക്കുന്ന ഈ സംവാദത്തിലേക്ക് പൊതുജനങ്ങളെയും രാഷ്ട്രീയാനുഭവികളായ എല്ലാ വ്യക്തികളെയും ആദരപൂർവം ക്ഷണിക്കുന്നുവെന്ന് ഇരു സംഘടനകളുടെയും ഭാരവാഹികൾ അറിയിച്ചു.
ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും

കാലിക പ്രസക്തവും സങ്കീർണവുമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഈ ഡിബേറ്റിൽ കേരളത്തിലെ മൂന്ന് മുന്നണികളെയും ( എൽഡിഎഫ്, യുഡിഎഫ്, എൻ.ഡി.എ ) പ്രതിനിധീകരിച്ചു മുന്നണി നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കുകയും പൊതുജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നല്കുകയും ചെയ്യും. സജീവ ചർച്ചകൾക്കും ആരോഗ്യകരമായ വാദപ്രതിവാദങ്ങൾക്കും അവസരവും ഉണ്ടായിരിക്കും.

ഇൻഡ്യ ഗേറ്റ് ഗ്രോസ്‌ഴ്‌സ്‌ ബേക്കേഴ്‌സ് റെസ്റ്റോറന്റ് (ഗ്രാൻഡ് സ്പോൺസർ) , ജെ .ഡബ്ലിയു വർഗീസ് ( പ്രോംപ്റ്റ് റിയാൽറ്റി ആൻഡ് മോർട്ട്ഗേജ്) ഉമ്മൻ തോമസ് (റോയൽ ട്രാവൽ ആൻഡ് ടൂർസ് ) ജീമോൻ റാന്നി (TWFG ചാണ്ടപ്പിള്ള മാത്യൂസ് ഇൻഷുറൻസ് ) എന്നിവരാണ് ഇവന്റ് സ്‌പോൺസർമാർ.

ഈ ഡിബേറ്റിനു തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതോടൊപ്പം വിവിധ ദൃശ്യ മാധ്യമങ്ങളിലും സംപ്രേക്ഷണം ചെയ്യും. ഡിബേറ്റിനു ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്

റോയ് മാത്യു – 717 608 1995
വിനോദ് ചെറിയാൻ – 832 689 4742
സുനിൽ തങ്കപ്പൻ – 502 468 0608
ഫിന്നി രാജു – 832 646 9078
ജീമോൻ റാന്നി – 832 873 0023
വിജു വർഗീസ് – 832 785 5442

റിപ്പോർട്ട്: ജീമോൻ റാന്നി

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

7 mins ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

2 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

21 hours ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

21 hours ago

A New Calling: From long-standing volunteer commitment to Ordained Ministry — a journey shaped by purpose, responsibility and spiritual dedication

Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…

24 hours ago

ഐഒസി അയർലണ്ട് ലീവിംഗ്സർട്ടിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു

ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ  ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…

24 hours ago