മുംബൈ: മാനഭംഗം ആരോപണത്തിൽ വിചാരണ നേരിടുന്ന അനുരാഗ് കശ്യപിന് പിന്തുണയുമായി ബോളിവുഡ് നടി തപ്സി പന്നു. ഇപ്പോൾ അനുരാഗ കുറ്റം ആരോപിക്കപ്പെട്ട വ്യക്തി മാത്രമാണ്. ഇതിനെതിരെ ശക്തമായ അന്വേഷണം ആവശ്യമുണ്ട്. അന്വേഷണത്തിൽ അനുരാഗ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അദ്ദേഹം ആയിട്ടുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്ന ആദ്യത്തെ വ്യക്തി താൻ ആയിരിക്കുമെന്ന് തപ്സി പന്നു മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ആരോപണമുന്നയിച്ച നടിക്കെതിരെ താപ്സി ശക്തമായി പ്രതികരിച്ചു. ആരോപണം വാസ്തവമാണെങ്കിൽ എങ്ങനെയാണ് ഒരാൾക്ക് ഇത്രയും വർഷം ഈ ആരോപണത്തെ ഉള്ളിലടക്കി നിൽക്കാൻ കഴിയുന്നത് എന്നാണ് തപ്സി ചോദിക്കുന്നത്.
അനുരാഗ് ഒരു വലിയ ഒരു ഫെമിനിസ്റ്റ് ആണെന്നും പൊതുവേ സ്ത്രീകളോട് വളരെ ബഹുമാനത്തോടെ പെരുമാറുന്ന വ്യക്തിയാണെന്നും സെറ്റുകളിൽ ആരോടും അനാവശ്യമായി സംസാരിക്കുന്നത് കാണാത്ത പ്രത്യേക വ്യക്തിത്വത്തിനുടമയാണ് എന്നും അത് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും തപ്സി തുറന്നു വെളിപ്പെടുത്തി. ഒരു വ്യക്തിയെ വെറുതെ ഉപദ്രവിച്ചു എന്ന് പറഞ്ഞ് മാധ്യമ വിചാരണ ചെയ്യാതെ ശരിയായ ദിശയിൽ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരികയാണ് വേണ്ടത് എന്നും നടി വെളിപ്പെടുത്തി.
മുൻപ് അനുരാഗ് കൊൽക്കി കൊച്ച് ലിനെയും ആരതി ബജാജിനെയും വിവാഹം കഴിച്ചിരുന്നു. പിന്നീട് രണ്ട് പേരേയും ഡിവോഴ്സും ചെയ്തു. മുൻഭാര്യമാർ രണ്ടു പേരും അനുരാഗിനെ വർഷങ്ങളായി നേരിട്ട് അറിയുന്നവരാണ്. രണ്ടു പേരും അനുരാഗിന് ശക്തമായ പിന്തുണയാണ് നൽകിയത്. അനുരാഗ് ഒരു സൂപ്പർ ഹിറോ ആണെന്നും മുഴുവൻ സ്ത്രീകൾക്കും സപ്പോർട്ട് നൽകാറുള്ള അനുരാഗ് ഇനിയും അതുപോലെ തുടരണമെന്നും തന്റെയും തങ്ങളുടെ മകളുടെ കാര്യത്തിലും അത് ബോധ്യപ്പെട്ടതാണെന്നും ലോകത്ത് ദുർശക്തികൾ യഥേഷ്ടം ഉണ്ടാവുമെന്നും അത് പ്രശ്നമാക്കാതെ ശക്തമായി മുമ്പോട്ടു പോവണം എന്നുമാണ് ആരതി ബജാജ് സോഷ്യൽ മീഡിയയിൽ തുറന്ന് എഴുതിയത്.
അനുരാഗ് താങ്കൾ ഈ മാധ്യമ സർക്കസുകളിൽ വീഴരുത്. നിങ്ങൾ നിങ്ങളുടെ തിരക്കഥകളിലും ജീവിതത്തിലും സൂക്ഷിച്ച മഹത്വം എന്നും തുടർന്നു കൊണ്ടു പോകണമെന്നും ജീവിതത്തിലും പ്രൊഫഷണലിലും തനിക്കെന്നും തുല്യത മാത്രം തന്ന അനുരാഗ് നല്ലൊരു വ്യക്തിയാണെന്നും അത് കൂടെ ജീവിച്ച കാലഘട്ടത്തിലും വിവാഹമോചനത്തിന് ശേഷവും തനിക്ക് ബോധ്യപ്പെട്ടതാണ് എന്നും വ്യക്തികളെയും വ്യക്തിത്വങ്ങളെയും നോക്കാതെ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങൾ മാനസികം ആയിട്ടും വ്യക്തിപരമായും സാമൂഹികപരമായും എത്രത്തോളം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്ന് അവർ അറിയുന്നില്ല.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…