അരിസോണ: അരിസോണ ഗവർണർ, കാറ്റി ഹോബ്സ്, സംസ്ഥാനമൊട്ടാകെ ഹീറ്റ് എമർജൻസി (അടിയന്തരാവസ്ഥ’) പ്രഖ്യാപിച്ചു. സൂര്യാഘാതമേറ്റ് വർദ്ധിച്ചുവരുന്ന മരണസംഖ്യയെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടയിൽ സർക്കാർ ശ്രമങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നതിനും സംസ്ഥാന തലസ്ഥാനത്ത് രണ്ട് പുതിയ കൂളിംഗ് സെന്ററുകൾ തുറക്കുന്നതിനുമുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ വെള്ളിയാഴ്ച ഒപ്പുവെക്കുകയും ചെയ്തു.
1.6 ദശലക്ഷം ജനസംഖ്യയുള്ള അമേരിക്കയിലെ അഞ്ചാമത്തെ വലിയ നഗരമായ ഫീനിക്‌സിൽ(ആരിസോണ) ആഗോളതാപനം, അനിയന്ത്രിതമായ നഗരവികസനം എന്നിവമൂലം താപനില കുതിച്ചുയരുകയാണ്
ആഗോളതലത്തിൽ ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂലൈ. അതേസമയം, യുഎസ് നഗരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ മാസമാണ് ഫീനിക്സിലേതെന്നു നാഷണൽ വെതർ സർവീസ് പറയുന്നു. ഇവിടെ 17 ദിവസത്തിനുള്ളിൽ താപനില 115Fൽ എത്തി. 2020ൽ സ്ഥാപിച്ച ആറ് ദിവസത്തെ മുൻ റെക്കോർഡ് തകർത്തു.
ഈ വർഷം ഇതുവരെ സംഭവിച്ച 345 സംശയാസ്പദമായ ചൂട് മരണങ്ങൾ മാരികോപ കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ അന്വേഷണത്തിലാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20% വർദ്ധനവ് –
ചൂടുമായി ബന്ധപ്പെട്ട 911 കോളുകളിൽ 80 ശതമാനവും വിളിക്കുന്നത് രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ്.
ഫീനിക്‌സിലെ താപനില തുടർച്ചയായി 31 ദിവസത്തേക്ക് 110F (43C) ന് മുകളിലെത്തിയതിനാൽ, എക്കാലത്തെയും ഏറ്റവും ചൂടേറിയ മാസത്തിൽ 300 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് റിപോർട്ടുകൾ. കഴിഞ്ഞ ദശകത്തിൽ നഗരത്തിലെ ചൂട് മരണങ്ങൾ നാലിരട്ടിയിലധികം വർധിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
Community, cultural and human rights groups are invited to take part, with applications open until…
2027 ലെ ബജറ്റ് ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ് ഏകദേശം €8.65 ബില്യണാണ്.…
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…
അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…