വാഷിങ്ടണ്‍: മനുഷ്യന്റെ നേട്ടങ്ങളില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി നാസ ഇന്ന നേടിക്കഴിഞ്ഞു. വളരെ പുരാതനമായ ഛിന്നഗ്രഹമായ ബെന്നുവില്‍ മനുഷ്യനിര്‍മ്മിത വാഹനം ചൊവ്വാഴ്ച ഇറങ്ങി. മനുഷ്യനിര്‍മ്മിത ഈ വാഹനം അഥവാ പേടകം കഴിഞ്ഞ നാലുവര്‍ഷക്കാലം യാത്ര ചെയ്തിട്ടാണ് ഛിന്ന ഗ്രഹത്തിന്റ ഉപരിതലം സ്പര്‍ശിക്കുന്നത് എന്നതും വളരെ കൗതുകമുണ്ടാക്കുന്ന വസ്തുതയാണ്.
ഈ വിവരശേഖര പേടകം ഇതിനകം തന്നെ നിരവധി വസ്തുതകള്‍ ശേഖരിച്ച് നാസയിലേക്ക് അയച്ചു കഴിഞ്ഞു. ഈ ആസ്‌ട്രോയിഡാണ് സൗരയൂഥത്തിന്റ ഘടനയെപ്പറ്റി പഠിക്കുവാന്‍ ഉപയോഗിച്ച ആദ്യത്തെ മനുഷ്യനിര്‍മ്മിച്ച ഉപകരണം. ഇത് ഉപകരിത്തിലിറങ്ങിയതിന് ശേഷം വിശദമായ റിപ്പോര്‍ട്ടുകളാണ് ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ക്യാമറയിലൂടെ ബെന്നുവിനെ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ് ഈ പേടകം. 2023 സപ്തംബറോടുകൂടി ഇത് ഭൂമിയിലേക്ക് തിരിച്ചുവരും.
തിരിച്ചു വരുന്നതോടെ കൂടുതല്‍ വിശദമായ വിവരങ്ങളും പാറക്കല്ലുകളുമായിട്ടായിരിക്കും ഇത് ഭൂമിയിലേക്ക് മടങ്ങുക. ഇത് മനുഷ്യന്റെ ഒരു ചരിത്രവിജയമായി കണക്കാക്കാമെന്ന് നാസ അവകാശപ്പെട്ടു. ബെന്നുവിന്റെ ഭ്രമണപഥത്തില്‍ നിന്നും ഈ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിലേക്ക് ഈ ആസ്‌ട്രോയിഡ് ഇറങ്ങാന്‍ ഉദ്ദേശ്യം നാലുമണിക്കൂറിലധികം എടുത്തു എന്നത് അത്ഭുതകരമായ വസ്തുതയാണ്. 2016 നാണ് ഒസിരിസ്-റെക്‌സ് എന്ന ഈ പേടകം പര്യവേഷണത്തിനായി ബെന്നുവിലേക്ക് യാത്ര തിരിക്കുന്നത്.
ബെന്നു എന്ന ഈ ഗ്രഹം പൂര്‍ണ്ണമായും കാര്‍ബണ്‍ കൊണ്ടുമാത്രം രൂപം കൊണ്ട ഗ്രഹമാണ്. ഇതില്‍ നടത്തുന്ന ഓരോ പര്യവേഷണവും ആദിമ ഭൂമിയില്‍ ജീവന്‍ തുടിപ്പ് എങ്ങിനെ വന്നു എന്ന് കണ്ടെത്തുന്നതിന് സഹായിച്ചേക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടലുകള്‍. കാരണം സൗരയൂഥം രൂപം കൊണ്ട് അപ്പോള്‍ തന്നെയുള്ളതാണ് ഈ ഛിന്നഗ്രഹമായ ബെന്നുവും. ഇത് നാസയുടെ വിജയമല്ല മറിച്ച് മനുഷ്യന്റെ അത്യുജ്ജലമായ വിജയമായി കണക്കാക്കാമെന്ന് നാസ അഡ്മിനിസ്‌ട്രേഷന്‍ ജി, ബ്രൈന്‍ഡന്‍സ്റ്റൈന്‍ പറഞ്ഞു.
-പാമ്പള്ളി
(അവലംബം, വിവരണങ്ങള്‍, ചിത്രങ്ങള്‍ വീഡിയോ: നാസ)
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…