gnn24x7

ഛിന്നഗ്രഹമായ ബെന്നുവില്‍ നാസയുടെ വിവരശേഖരണ പേടകം ഇറങ്ങി

0
495
gnn24x7

വാഷിങ്ടണ്‍: മനുഷ്യന്റെ നേട്ടങ്ങളില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി നാസ ഇന്ന നേടിക്കഴിഞ്ഞു. വളരെ പുരാതനമായ ഛിന്നഗ്രഹമായ ബെന്നുവില്‍ മനുഷ്യനിര്‍മ്മിത വാഹനം ചൊവ്വാഴ്ച ഇറങ്ങി. മനുഷ്യനിര്‍മ്മിത ഈ വാഹനം അഥവാ പേടകം കഴിഞ്ഞ നാലുവര്‍ഷക്കാലം യാത്ര ചെയ്തിട്ടാണ് ഛിന്ന ഗ്രഹത്തിന്റ ഉപരിതലം സ്പര്‍ശിക്കുന്നത് എന്നതും വളരെ കൗതുകമുണ്ടാക്കുന്ന വസ്തുതയാണ്.

ഈ വിവരശേഖര പേടകം ഇതിനകം തന്നെ നിരവധി വസ്തുതകള്‍ ശേഖരിച്ച് നാസയിലേക്ക് അയച്ചു കഴിഞ്ഞു. ഈ ആസ്‌ട്രോയിഡാണ് സൗരയൂഥത്തിന്റ ഘടനയെപ്പറ്റി പഠിക്കുവാന്‍ ഉപയോഗിച്ച ആദ്യത്തെ മനുഷ്യനിര്‍മ്മിച്ച ഉപകരണം. ഇത് ഉപകരിത്തിലിറങ്ങിയതിന് ശേഷം വിശദമായ റിപ്പോര്‍ട്ടുകളാണ് ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ക്യാമറയിലൂടെ ബെന്നുവിനെ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ് ഈ പേടകം. 2023 സപ്തംബറോടുകൂടി ഇത് ഭൂമിയിലേക്ക് തിരിച്ചുവരും.

തിരിച്ചു വരുന്നതോടെ കൂടുതല്‍ വിശദമായ വിവരങ്ങളും പാറക്കല്ലുകളുമായിട്ടായിരിക്കും ഇത് ഭൂമിയിലേക്ക് മടങ്ങുക. ഇത് മനുഷ്യന്റെ ഒരു ചരിത്രവിജയമായി കണക്കാക്കാമെന്ന് നാസ അവകാശപ്പെട്ടു. ബെന്നുവിന്റെ ഭ്രമണപഥത്തില്‍ നിന്നും ഈ ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിലേക്ക് ഈ ആസ്‌ട്രോയിഡ് ഇറങ്ങാന്‍ ഉദ്ദേശ്യം നാലുമണിക്കൂറിലധികം എടുത്തു എന്നത് അത്ഭുതകരമായ വസ്തുതയാണ്. 2016 നാണ് ഒസിരിസ്-റെക്‌സ് എന്ന ഈ പേടകം പര്യവേഷണത്തിനായി ബെന്നുവിലേക്ക് യാത്ര തിരിക്കുന്നത്.

ബെന്നു എന്ന ഈ ഗ്രഹം പൂര്‍ണ്ണമായും കാര്‍ബണ്‍ കൊണ്ടുമാത്രം രൂപം കൊണ്ട ഗ്രഹമാണ്. ഇതില്‍ നടത്തുന്ന ഓരോ പര്യവേഷണവും ആദിമ ഭൂമിയില്‍ ജീവന്‍ തുടിപ്പ് എങ്ങിനെ വന്നു എന്ന് കണ്ടെത്തുന്നതിന് സഹായിച്ചേക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടലുകള്‍. കാരണം സൗരയൂഥം രൂപം കൊണ്ട് അപ്പോള്‍ തന്നെയുള്ളതാണ് ഈ ഛിന്നഗ്രഹമായ ബെന്നുവും. ഇത് നാസയുടെ വിജയമല്ല മറിച്ച് മനുഷ്യന്റെ അത്യുജ്ജലമായ വിജയമായി കണക്കാക്കാമെന്ന് നാസ അഡ്മിനിസ്‌ട്രേഷന്‍ ജി, ബ്രൈന്‍ഡന്‍സ്റ്റൈന്‍ പറഞ്ഞു.

-പാമ്പള്ളി
(അവലംബം, വിവരണങ്ങള്‍, ചിത്രങ്ങള്‍ വീഡിയോ: നാസ)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here