gnn24x7

കോൾ ചെയ്യുമ്പോൾ കേൾക്കുന്ന കോവിഡ് അലേർട് നിങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കുണ്ടോ, ഉണ്ടെങ്കിൽ ഇതാ പരിഹാരം!!

0
175
gnn24x7

ആഗോളതലത്തില്‍ കൊറോണ വൈറസ് പിടിമുറുക്കിയിരിക്കുകയാണ്. ലോ​ക​ത്തെ ഭൂ​രി​ഭാ​ഗം രാ​ജ്യ​ങ്ങ​ളും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​മ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത് എന്ന് നമുക്ക് അറിയാം. കോവിഡ് അലേർട് പല രീതികളിൽ പരസ്യങ്ങളായി ജനങ്ങളിലേക്കെത്തുന്നുണ്ട്. അതിലൊന്നാണ് കാൾ ചെയുമ്പോൾ ഉള്ള കോവിഡ് അലേർട്. നമ്മൾ ആർക്കെങ്കിലും അത്യാവശ്യമായി കാൾ ചെയ്യുകയാണെങ്കിൽ ഒന്നര മിനിറ്റ് ഈ കോവിഡ് അലേർട് കഴിഞ്ഞ ശേഷമേ കാൾ കണക്ട് ആവുന്നുള്ളൂ. കൂടാതെ ഒരു നമ്പറിലേക്ക് വിളിച്ച് കണക്ട് ആവാതെ പിന്നേം ആ നമ്പറിലേക്ക് തന്നെ തിരിച്ച് വിളിക്കുകയാണെങ്കിലും കോവിഡ് അലേർട് കേൾക്കാം. ഇതിനൊരു പരിഹാരം എല്ലാവരും കാത്തിരിക്കുകയാവും.കാൾ ചെയുമ്പോൾ ഉള്ള കോവിഡ് അലേർട് നിർത്താൻ ഇതാ ഒരു പോംവഴി.

പല കമ്പനികളുടെ സിമ്മുകൾ ഇന്ന് ലഭ്യമാണ്. പലർക്കും പലവിധ സിമ്മുകളാണുള്ളത്. നിങ്ങളുടെ സിം ഏതാണോ ആ സിമ്മിന്റെ സർവീസ് പ്രൊവൈഡർ നമ്പറിലേക്ക് വിളിച്ചോ അല്ലെങ്കിൽ മെസ്സേജ് അയച്ചോ നമുക്ക് ഇതിനൊരു പരിഹാരം കാണാം.

നിങ്ങളുടെ സിം Vodafone ആണെങ്കിൽ CAN CT എന്ന് ടൈപ് ചെയ്ത് 144 ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക.

നിങ്ങളുടെ സിം Jio ആണെങ്കിൽ STOP എന്ന് ടൈപ് ചെയ്ത് 155223 ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക.

നിങ്ങളുടെ സിം BSNL ആണെങ്കിൽ UNSUB എന്ന് ടൈപ് ചെയ്ത് 56700 or 56799 ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക.

നിങ്ങളുടെ സിം Idea ആണെങ്കിൽ STOP എന്ന് ടൈപ് ചെയ്ത് 155223 ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക.

നിങ്ങളുടെ സിം Airtel ആണെങ്കിൽ *646*224# ഇതിലേക്ക് കാൾ ചെയ്യുക അപ്പോൾ വരുന്ന മെസ്സേജ് ബോക്സിൽ 1 എന്ന്ടൈപ്പ് ചെയ്ത് സെൻറ് ചെയ്യുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here